• Wednesday, 29 April 2026
  • 06:16:23 PM
Read report

പിലാത്തറ വ്യാകുലമാത ഫൊറോന ദേവാലയ തിരുനാൾ ഏപ്രിൽ 22 മുതൽ മേയ് 2 വരെ

പിലാത്തറ വ്യാകുലമാത ഫൊറോന ദേവാലയത്തിലെ പരിശുദ്ധ വ്യാകുലാംബയുടെ വാർഷിക തിരുനാൾ ഏപ്രിൽ 22 മുതൽ മേയ് 2 വരെ വിവിധ മത-സാംസ്കാരിക പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ഏപ്രിൽ 22ന് വൈകിട്ട് 5.30ന് ഇടവക വികാരി ഫാ. തോംസൺ കൊറ്റിയത്ത് കൊടിയേറ്റം നിർവഹിക്കുന്നതോടെ തിരുനാൾ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് ജപമാലയും ഫാ. സന്തോഷ് വില്ല്യം അർപ്പിക്കുന്ന ദിവ്യബലിയും ഉണ്ടായിരിക്കും. ഏപ്രിൽ 22 മുതൽ 29 വരെ എല്ലാ ദിവസവും വൈകിട്ട് 5.30ന് ജപമാലയും ദിവ്യബലിയും നടക്കും.
തിരുനാൾ ദിവസങ്ങളിലായി വിവിധ വൈദികർ മുഖ്യ കാർമികത്വം വഹിക്കുന്ന ദിവ്യബലികൾക്കും വിവിധ കുടുംബ യൂണിറ്റുകൾ നേതൃത്വം നൽകും. ഏപ്രിൽ 24ന് കണ്ണൂർ രൂപതയിലെ നവവൈദികർക്കുള്ള സ്വീകരണവും സംഘടിപ്പിക്കും. ഏപ്രിൽ 26ന് പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടക്കും. അന്നേദിവസം വൈകുന്നേരം മതബോധന വിദ്യാർത്ഥികളും കുടുംബ യൂണിറ്റുകളും അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടാകും.


ഏപ്രിൽ 30ന് വൈകിട്ട് ജപമാലയ്ക്കും ദിവ്യബലിക്കും ശേഷം പരിശുദ്ധ വ്യാകുലാംബയുടെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം നടക്കും.
മേയ് 1ന് തിരുനാൾ ദിനത്തിൽ രാവിലെ 9ന് ജപമാലയും തുടർന്ന് 9.30ന് കണ്ണൂർ രൂപത സഹായ മെത്രാൻ റവ. ഡോ. ഡെന്നീസ് കുറുപ്പശ്ശേരി മുഖ്യ കാർമികനായി ആഘോഷ ദിവ്യബലി അർപ്പിക്കും. തിരുക്കർമ്മങ്ങൾക്ക് ശേഷം നേർച്ച ഭക്ഷണവും വൈകുന്നേരം കോഴിക്കോട് റിമ്മിക്ക് സ്റ്റുഡിയോ അവതരിപ്പിക്കുന്ന ഫ്യൂഷൻ ഗാനമേളയും ഉണ്ടായിരിക്കും.


മേയ് 2ന് വൈകിട്ട് 5.30ന് ജപമാലയ്ക്കും തുടർന്ന് പരേതാത്മാക്കൾക്കായുള്ള ദിവ്യബലിക്കും ശേഷം സെമിത്തേരി സന്ദർശനവും കൊടിയിറക്കവും നടക്കുന്നതോടെ തിരുനാളിന് സമാപനമാകും.


വാർത്ത സമ്മേളനത്തിൽ ഫാ. തോംസൺ കൊറ്റിയത്ത്, ഫാ. മനു ജോസഫ്, പാരീഷ് കൗൺസിൽ സെക്രട്ടറി ജോസ് ക്രിസ്റ്റഫർ, ട്രഷറർ വിജയകുമാർ, പബ്ലിസിറ്റി കൺവീനർ പി. ആന്റണി, ജോയിന്റ് കൺവീനർ കെ.ജി. വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.






shanil cheruthazham
2026-04-17

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Follow Us

Advertisement

Recent Post