• Wednesday, 29 April 2026
  • 06:16:22 PM
Riding

ഒരു ചെറുപ്പക്കാരൻ എംഎൽഎ ആയാൽ പ്രയോജനം എന്ത്? — ഇതാണ് ഉത്തരമെന്ന് തോന്നി

പലപ്പോഴും രാഷ്ട്രീയത്തിൽ ചെറുപ്പക്കാർക്കും സ്ത്രീകൾക്കും കഴിവ് കൊണ്ടുള്ള അവസരങ്ങൾ ലഭിക്കുന്നത് അപൂർവ്വമാണ്. എന്നാൽ അത്തരത്തിൽ മുന്നേറുന്നവർക്ക് അവരുടെ ഊർജ്ജം പ്രൊജക്റ്റുകളിലും പരിപാടികളിലും വ്യക്തമായി കാണാം.

കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ ആലക്കാട് ഏഴുംവയലിൽ നടന്ന അഡ്വഞ്ചർ ട്രോഫി അതിന്റെ മികച്ച ഉദാഹരണമായിരുന്നു. ഒരു മത്സരം മാത്രമല്ല, ജനങ്ങളിൽ ആവേശവും ഉണർവും സൃഷ്ടിച്ച പരിപാടി — അതാണ് ഇവിടെ കണ്ടത്.

ട്രയൽ റൺ ചെയ്യാനുള്ള അവസരം ലഭിച്ചതോടെ ഈ ട്രാക്കിന്റെ ത്രിൽ നേരിട്ട് എനിക്കും അനുഭവിക്കാൻ കഴിഞ്ഞു. തുടർന്ന് ട്രാക്കിൽ ശ്രദ്ധ പിടിച്ചുപറ്റിയത് കല്യാശ്ശേരി എംഎൽഎ എം വിജിൻ്റെ ആവേശകരമായ റൈസിംഗ് പങ്കാളിത്തം തന്നെയായിരുന്നു.

സൗഹൃദസംഭാഷണത്തിനിടെ അദ്ദേഹം പറഞ്ഞ ഒരു കാര്യവും ശ്രദ്ധേയമാണ് — ഇത്തരം അഡ്വഞ്ചർ ഇവന്റുകൾ മുൻപ് കൂടുതലായി തിരുവമ്പാടി മണ്ഡലത്തിൽ ലിന്റോ ജോസഫ്ന്റെ നേതൃത്വത്തിൽ നടന്നിരുന്നു. എന്നാൽ പ്രകൃതിസൗന്ദര്യത്തിലും ഭൂപ്രകൃതിയിലും സമ്പന്നമായ നമ്മുടെ കല്യാശ്ശേരി മണ്ഡലവും ഇത്തരം പരിപാടികൾക്ക് യോജിച്ചതാണെന്ന് ഈ ഇവന്റ് തെളിയിച്ചു. പ്രകൃതി തന്നെ ഒരു റെഡി-മെയ്ഡ് റേസിംഗ് ട്രാക്ക് പോലെ ഇവിടെ കാത്തിരിക്കുന്നതുപോലെ തോന്നി.

ചെറുപ്പത്തിന്റെ ഊർജ്ജത്തോടെ മുന്നോട്ട് പോകുന്ന അദ്ദേഹത്തെ കണ്ടാൽ നാടിന്റെ ഭാവി സുരക്ഷിത കൈകളിലാണെന്ന വിശ്വാസം സ്വാഭാവികമായി വരുന്നു. കായിക രംഗത്തോട് കാണിക്കുന്ന ഈ ആത്മാർത്ഥതയും അടുപ്പവും കേരളത്തിന് വലിയ സാധ്യതകളാണ് തുറക്കുന്നത്. അതുകൊണ്ടുതന്നെ, "തുടർഭരണം ലഭിക്കുന്ന സാഹചര്യമാണെങ്കിൽ അദ്ദേഹത്തെ കായിക മന്ത്രിയായി ഉയർത്തി സംസ്ഥാനത്തിന് കൂടുതൽ അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിക്കാൻ അവസരം നൽകണം എന്ന ആഗ്രഹം തോന്നിപ്പോയി."

പലപ്പോഴും പല വിഷയങ്ങൾക്കും ശക്തമായി എനിക്ക് പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്. മണ്ഡലത്തിലെ ചില പ്രൊജക്ടുകൾ കാണുമ്പോൾ എംഎൽഎക്ക് ഫോളോഅപ്പ് കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്ന തോന്നലും ഉണ്ടായി. ബാക്ക്‌എൻഡ് പ്ലാനിംഗിലും നടപ്പാക്കലിലും കൂടുതൽ ശ്രദ്ധ നൽകിയാൽ ഇനിയും മികച്ച ഫലങ്ങൾ കൈവരിക്കാനാകും. അദ്ദേഹത്തിന് ഒത്തിരി അത്ഭുതകരമായ മാറ്റങ്ങൾ വരുത്താൻ തീർച്ചയായും പറ്റും. വ്യത്യസ്തതയോടെ നടപ്പിലാക്കിയ കുറുന്തോട്ടി ഔഷധ പ്രൊജക്റ്റ് മികവാർന്നതായിരുന്നു. അത് രണ്ടാം വർഷവും നടപ്പിലാക്കി വിജയിപ്പിച്ചു. അതുപോലെ വരും വർഷവും ആവേശകരമായ ഇത്തരം അഡ്വഞ്ചർ പ്രോഗ്രാം നമുക്ക് പ്രതീക്ഷിക്കാം

അഡ്വഞ്ചർ ട്രോഫി പോലെ വലിയ പരിപാടികൾക്ക് വേദിയായ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിനെ പ്രത്യേകം അഭിനന്ദിക്കണം. യുവജനങ്ങളിൽ ആത്മവിശ്വാസവും ആവേശവും വളർത്തുന്ന ഇത്തരം വേദികൾ നാടിന്റെ ഇന്നത്തെ ആവശ്യമാണ്. ഇത്തരം സ്ഥലങ്ങൾ അഡ്വഞ്ചർ ടൂറിസം പോലെ തുടർ പ്രവർത്തനങ്ങൾ നടത്തി പഞ്ചായത്തിന് വരുമാനവും നാടിനെ വികസനവും കാഴ്ചവെക്കാൻ സാധിക്കും. കണ്ണൂർ ജില്ലയിൽ മത്സരത്തിനു വന്ന 150 തിലധികം മത്സരാർത്ഥികളുടെ മനസ്സിൽ നാട്ടുകാരുടെ സ്നേഹവും ആത്മാർത്ഥതയും ദീർഘകാലം നിലനിൽക്കും.

"നമ്മുടെ യുവാക്കൾക്ക് ആയിരം ഉപദേശം നൽകുന്നതിന് പകരം ചില മാതൃക കാണിച്ചാൽ മാത്രം മതി."

ആവേശം നിറഞ്ഞ മത്സരത്തിന്റെ മുൻനിരയിൽ നിന്ന് നയിച്ച കല്യാശ്ശേരി എംഎൽഎ എം വിജിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. മാതമംഗലം പ്രസ് ഫോറം അംഗങ്ങൾക്കും, ഒപ്പം കെ എം എസ് എസ് പ്രസിഡണ്ടിനും, പയ്യന്നൂർ സ്വദേശി നന്ദനും മറ്റ് പേര് അറിയാത്ത ഇവൻ്റ് വിജയിപ്പിക്കാൻ കൂടെ നിന്ന എല്ലാവർക്കും നന്ദി. 

ഇവൻ്റ് ലൊക്കേഷനിൽ നിന്ന് തിരിച്ചു പോകുമ്പോൾ രണ്ടു വയോധികൻ പറയുന്നത് മനസ്സിൽ കുടിയേറി: "നമ്മള് പണ്ട് ജീപ്പ് എടുത്ത് കുന്നുകയറിയത് ഓർമ്മയുണ്ടോ…" 

✍️Shanil cheruthazham 

www.pilathara.com






ഷനിൽ ചെറുതാഴം എഴുതുന്നു.
2026-04-28

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Follow Us

Advertisement

Recent Post