• Friday, 1 May 2026
  • 06:28:21 PM
Festivals

പിലാത്തറയിലെ വ്യാപാരികളുടെ കൂട്ടായ്മ ഈ വർഷവും ഓണം ആഘോഷിച്ചു.

കട ഉടമകളും, ജീവനക്കാരും ഉപഭോക്താക്കളും ചേർന്ന് പൂക്കളം ഒരുക്കിയും, വിവിധ ഓണക്കളികളിലും പങ്കുചേർന്ന് കൂട്ടായ്മയുടെ ഭാഗമായി

പിലാത്തറ മാതമംഗലം റോഡിലുള്ള ഗ്രേസ് പ്ലാസ കൂട്ടായ്മയുടെ ഓണാഘോഷം പിലാത്തറ പ്രസ് ഫോറം സെക്രട്ടറി ഷനിൽ ചെറുതാഴം ഉദ്ഘാടനം ചെയ്തു. ഗ്രേസ് പ്ലാസ സംഘം പ്രസിഡണ്ട് അശോക് കുമാർ നടുവലത്ത് സ്വാഗതവും, വികേഷ് കെ വി നന്ദിയും പറഞ്ഞു. 

ഫാഷൻ ടൈലറിംഗ് സ്ഥാപന ഉടമ ലേഖയുടെ വിയോഗത്തിൽ അനുശോചിച്ച് മൗന പ്രാർത്ഥനയോടു കൂടിയാണ് ചടങ്ങിന് തുടക്കം കുറിച്ചത്. കട ഉടമകളും, ജീവനക്കാരും ഉപഭോക്താക്കളും ചേർന്ന് പൂക്കളം ഒരുക്കിയും, വിവിധ ഓണക്കളികളിലും പങ്കുചേർന്ന് കൂട്ടായ്മയുടെ ഭാഗമായി.

പിലാത്തറയിൽ എത്തിയ എല്ലാവർക്കും പായസ വിതരണവും, മെലഡി ഓർക്കസ്ട്ര പിലാത്തറയുടെ ഗാനമേളയും അരങ്ങേറി. ചെറുതാഴം വ്യാപാര ഉത്സവത്തിന്റെ സമ്മാന കൂപ്പണുകളും വിതരണം ചെയ്തു. 

ബിൽഡിങ്ങിലെ ഒഴിഞ്ഞ മുറികളിലേക്ക് കൂടുതൽ കച്ചവടക്കാടെ ക്ഷണിക്കാനും കൂട്ടായ്മ മറന്നില്ല. ഓണസൗഹൃദ സംഗമം വരും വർഷങ്ങളിലും തുടരുമെന്നും ഗ്രേസ് പ്ലാസ കൂട്ടായ്മ പ്രതിനിധികൾ അറിയിച്ചു.






News desk
2025-09-05

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Follow Us

Advertisement

Recent Post