• Friday, 1 May 2026
  • 06:28:40 PM
Festivals

മാടായി ഉപജില്ലാ കലോത്സവം ലോഗോ പ്രകാശനം ചെയ്തു.

64-ാമത് സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി നടക്കുന്ന മാടായി ഉപജില്ലാ കലോത്സവത്തിന് കടന്നപ്പള്ളി ഗവൺമെൻറ് ഹയർസെക്കന്ററി സ്കൂൾ തയ്യാറാവുകയാണ്.

മാടായി ഉപജില്ല സ്കൂൾ കലോത്സവം 2025 ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. കെ. കെ. പി സംഗീത വാർഡ് മെമ്പർ ബേബി മനോഹരന് കൈമാറി നിർവഹിച്ചു.

മീഡിയ & പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കെ.കെ സുരേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡാനിയൽ റാഫേൽ മുൻ പഞ്ചായത്ത് പ്രസിഡണ്ട്, ഇ പി ബാലകൃഷ്ണൻ, എസ് എം സി ചെയർമാൻ പി പി ദാമോദരൻ, സാമ്പത്തിക കമ്മിറ്റി ചെർമാൻ ടി.വി ചന്ദ്രൻ , ഭക്ഷണകമ്മിറ്റി ചെയർമാൻ വി.പി .സുഭാഷ് എം ടി ബാബു, പിടിഎ പ്രസിഡണ്ട് പി വി രാജേഷ്, പ്രിൻസിപ്പാൾ കെ സന്തോഷ്കുമാർ, പ്രധാനാധ്യാപിക ലിൻ്റാമ്മ ജോൺ , ലതീഷ് പുതിയടത്ത്, ആർ പി അസ്ക്കർ എന്നിവർ സംസാരിച്ചു. അധ്യാപകർ, കുട്ടികൾ സംബന്ധിച്ചു.

കലോത്സവത്തിന്റെ മുഖമായ ലോഗോ കടന്നപ്പള്ളി സ്കൂളിലെ ചിത്രകലഅധ്യാപകനായ അസ്കർ ആർ പി ആണ് നിർമ്മിച്ചത്. 

ഒക്ടോബർ അവസാനവാരം മികച്ച രീതിയിൽ കലോത്സവം നടത്താനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. കലോത്സവത്തിൽ LP, UP, HS, HSS വിഭാഗങ്ങളിൽ ഉപജില്ലയിലെ 120 ലധികം വിദ്യാലയങ്ങളിൽനിന്നുള്ള അയ്യായിരത്തിലധികം പ്രതിഭകൾ പങ്കെടുക്കും.

SHANIL Cheruthazham
2025-08-22

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Follow Us

Advertisement

Recent Post