• Wednesday, 29 April 2026
  • 06:16:23 PM

തളിപ്പറമ്പ്എട്ടുവയസുകാരൻ വീണു മരണപ്പെട്ടു

തളിപ്പറമ്പ്: സ്റ്റെയർകേസിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടുവയസുകാരൻ മരണപ്പെട്ടു.

എളമ്പേരംപാറ തുന്തക്കാച്ചീരകത്ത് വീട്ടിൽ താമസിക്കുന്ന, പുഷ്പഗിരി ചാച്ചാജി റോഡ് ബൈത്തുല്‍നൂർ വീട്ടിൽ എം. സജീർ – മുബീന ദമ്പതികളുടെ മകനായ ടി. അബ്ദുൽ വാഹിദാണ് മരിച്ചത്.

ഏപ്രിൽ 16-ന് രാത്രി 10.10-ഓടെ എളമ്പേരംപാറയിലെ വീട്ടിൽ വെച്ചാണ് അപകടം സംഭവിച്ചത്. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെ 1.15-ന് അന്തരിച്ചു.

തളിപ്പറമ്പ് സി.എച്ച്.എം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയും എളമ്പേരംപാറ ശംസുല്‍ ഉലമ മദ്രസയിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുമായിരുന്നു.

സഹോദരങ്ങൾ: മുഹമ്മദ് ഷാസിൽ, ആലിയ മെഹ്‌സിൻ.

കബറടക്കം പോസ്റ്റ്‌മോർട്ടത്തിന് ശേഷം നടത്തും.

പിലാത്തറ ഡോട്ട് കോം
2026-04-19

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.