• Saturday, 31 July 2026
  • 03:18:26 AM

എടയന്നൂരിലെ അപകടം; മരണം മൂന്നായി

കണ്ണൂർ: മട്ടന്നൂർ എടയന്നൂരിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഋഗ്വേദും (11) മരണത്തിന് കീഴടങ്ങി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.

ഋഗ്വേദിന്റെ അമ്മ നെല്ലൂന്നി ലോട്ടസ് ഗാർഡനിൽ നിവേദ (46), അനുജൻ സാത്വിക് (9) എന്നിവർ ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു. ഇന്നലെ രാത്രി 9.45ഓടെ ചാല മിംസ് ആശുപത്രിയിൽ വെച്ചായിരുന്നു ഋഗ്വേദിന്റെ അന്ത്യം.

ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. കുറ്റിയാട്ടൂർ മുച്ചിലോട്ട് കാവിൽ തെയ്യം കണ്ട് മടങ്ങുകയായിരുന്ന നിവേദയും മക്കളും സഞ്ചരിച്ച സ്കൂട്ടറിൽ എതിർദിശയിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് നെല്ലൂന്നി ഗ്രാമദീപം വായനശാല പരിസരത്തും തുടർന്ന് വീട്ടിലും പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് ശേഷം 2.30 ഓടെ പൊറോറ നിദ്രാലയത്തിൽ മൂവരുടെയും മൃതദേഹങ്ങൾ സംസ്കരിക്കും.

2025-12-24

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.