• Saturday, 31 July 2026
  • 03:18:56 AM

കുന്നരു പി വി കരുണാകരൻ നിര്യാതനായി

രാമന്തളി കുന്നരു പ്രദേശത്ത്കമ്മ്യൂണിസ്റ്റ് കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച പി വി കരുണാകരൻ നിര്യാതനായി

 

കുന്നരു സർവ്വീസ് സഹകരണ ബേങ്കിൻ്റെ പൂർവ രൂപമായ കുന്നരീയം ഐക്യനാണയ സംഘത്തിൻ്റെ വളർച്ചയ്ക്ക് നേതൃത്വം നല്കി. ബേങ്കിൻ്റെ സ്ഥാപക സെക്രട്ടറി എന്ന നിലയിൽ ദീർഘകാലം പ്രവർത്തിച്ചു. രാമന്തളി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയംഗം, പയ്യന്നൂർ സഹകരണ ആശുപത്രി സ്ഥാപക ഭരണ സമിതിയംഗം,സി പി ഐ (എം) കുന്നരു ലോക്കൽ സെക്രട്ടറി, കേരള സഹകരണ സർവ്വീസ് പെൻഷനേഴ്സ് 

അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, കർഷകസംഘം കുന്നരു വില്ലേജ് സെക്രട്ടറി,ബ്ലോക്ക് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കുന്നരു ഡവലപ്മെൻ്റ് കമ്മിറ്റി, എടുത്തുരുത്തി ബണ്ട് കമ്മിറ്റി,

ടാഗോർ സ്മാരക വായനശാല ഫ്രൻസ്യൂനിയൻ ക്ലബ്ബ് എന്നിവ സംഘടിപ്പിക്കുന്നതിൽ പ്രധാനനേതൃത്വമായി പ്രവർത്തിച്ചു. സംസ്ക്കാരം  പൊതു ശ്മശാനത്തിൽ നടന്നു. 

ഭാര്യ: പരേതയായ പുഷ്പവല്ലിമക്കൾ: ഷീബ, ഷൈബ (കുന്നരു ബേങ്ക്), ഷാബി

മരുമക്കൾ: ഇ വി രാജൻ (വെങ്ങര), പി വി മുരളി(കണ്ണോം) എം ചന്ദ്രശേഖരൻ (സൂപ്രണ്ട്, പയ്യന്നൂർ നഗര സഭ)

സഹോദരങ്ങൾ: പരേതരായ കല്യാണി, ജാനകിസി പി ഐ (എം) നേതാവ്പി വി പത്മനാഭൻ മാതൃ സഹോദരിയുടെ മകനാണ്.

2025-09-02

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.