റിട്ട. ഹെഡ്മിസ്ട്രസ് ടി.വി. ഗൗരി ടീച്ചർ അന്തരിച്ചു

സംസ്കാരം ഇന്ന് (നവംബർ 24) ചൊവ്വാഴ്ച വൈകിട്ട് നാലിന് നടക്കും.

ഏച്ചൂർ കാനച്ചേരി: നവകേരള എൽ.പി. സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് ടി.വി. ഗൗരി ടീച്ചർ (89) അന്തരിച്ചു. ഭർത്താവ് പരേതനായ പി.കെ. ബാലകൃഷ്ണക്കുറുപ്പ് (റിട്ട. അധ്യാപകൻ, മുൻ മദ്രാസ് സംസ്ഥാന വോളിബോൾ താരം).

മക്കൾ: ടി.വി. പ്രമീള (റിട്ട. അധ്യാപിക, വലിയന്നൂർ എൽ.പി. സ്കൂൾ), ടി.വി. ലതിക (റിട്ട. അധ്യാപിക, ഏച്ചൂർ വെസ്റ്റ് യു.പി. സ്കൂൾ, KSSPA വനിതാ ഫോറം താലൂക്ക് പ്രസിഡന്റ്), ടി.വി. അരുണാചലം (റിട്ട. അധ്യാപകൻ, എസ്.എൻ. ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ, തോട്ടട; അന്താരാഷ്ട്ര വോളിബോൾ റഫറി, കായികവേദി സംസ്ഥാന സെക്രട്ടറി).

മരുമക്കൾ: കെ.പി. കുഞ്ഞികൃഷ്ണൻ കയരളം (റിട്ട. ട്രഷറി), തച്ചറേത്ത് രവീന്ദ്രൻ മക്രേരി (എക്സ് ഗൾഫ്), രമണി മാണിക്കോത്ത് (വൈസ് പ്രിൻസിപ്പൽ, ഇന്ദിരാഗാന്ധി പബ്ലിക് സ്കൂൾ, മമ്പറം).