പിലാത്തറ–മാതമംഗലം റോഡ് നിർമ്മാണം വൈകുന്നു; പ്രക്ഷോഭത്തിനൊരുങ്ങി ബി.ജെ.പി
നവംബർ 24-നകം ടാറിംഗ് ആരംഭിച്ചില്ലെങ്കിൽ 25 മുതൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരങ്ങൾ.
പിലാത്തറ: ഒരു വർഷം മുമ്പ് ആരംഭിച്ച പിലാത്തറ–മാതമംഗലം റോഡ് നിർമ്മാണം അനിശ്ചിതമായി നീളുന്നതിലും അശാസ്ത്രീയമായ നിർമ്മാണം മൂലം ജനങ്ങൾ നേരിടുന്ന ദുരിതങ്ങളിലും പ്രതിഷേധിച്ച് ബി.ജെ.പി മാടായി മണ്ഡലം കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു.
നവംബർ 24-നകം റോഡിന്റെ ടാറിംഗ് പ്രവൃത്തികൾ ആരംഭിച്ചില്ലെങ്കിൽ നവംബർ 25 മുതൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് ബി.ജെ.പി മാടായി മണ്ഡലം പ്രസിഡന്റ് സുജിത് വടക്കൻ അറിയിച്ചു.
റോഡ് നിർമ്മാണത്തിലെ കാലതാമസം യാത്രക്കാർക്കും വ്യാപാരികൾക്കും പ്രദേശവാസികൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നിർമ്മാണത്തിലെ അപാകതകൾ പരിഹരിച്ച് പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എ.പി. ഗംഗാധരൻ, ജില്ലാ വൈസ് പ്രസിഡന്റ് എ.വി. സനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗം ശങ്കരൻ കൈതപ്രം എന്നിവരും സംബന്ധിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


