ഹോപ്പ് റിഹാബിലിറ്റേഷൻ സെന്ററിന് കാരുണ്യയാത്രയുമായി കാരുണ്യസ്പർശം കെയർ ഫൗണ്ടേഷൻ

പിലാത്തറ: പിലാത്തറയിലെ ഹോപ്പ് റിഹാബിലിറ്റേഷൻ സെന്ററിന് സ്നേഹവും കരുതലുമായി കാരുണ്യസ്പർശം കെയർ ഫൗണ്ടേഷന്റെ ഏഴാമത് കാരുണ്യയാത്ര സംഘടിപ്പിച്ചു.

കഴിഞ്ഞ ഏഴു വർഷക്കാലമായി ഹോപ്പ് റിഹാബിലിറ്റേഷൻ സെന്റർ സന്ദർശിക്കുകയും സ്ഥാപനത്തിന് ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുന്ന കോഴിക്കോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് കാരുണ്യസ്പർശം കെയർ ഫൗണ്ടേഷൻ.

കോഴിക്കോട്ട് നിന്ന് പുറപ്പെട്ട കാരുണ്യയാത്രയുടെ ഭാഗമായി ഫൗണ്ടേഷൻ ഭാരവാഹികളും പ്രവർത്തകരും ഹോപ്പ് സെന്ററിലെത്തി അന്തേവാസികളുമായി സമയം ചെലവഴിക്കുകയും സഹായങ്ങൾ കൈമാറുകയും ചെയ്തു. ഹോപ്പ് റിഹാബിലിറ്റേഷൻ സെന്ററിന്റെ പുതിയ കെട്ടിട നിർമാണ പ്രവർത്തനങ്ങളിലും തുടർന്നും സഹകരിക്കുമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു

ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അഷറഫ് ബാലുശ്ശേരി, പ്രസിഡന്റ് അശോകൻ കിനാലൂർ,രക്ഷാധികാരി ഗഫൂർ കാരണി,ജോയിൻസെക്രട്ടറി ഹക്കീം എക്സിക്യൂട്ടീവ് അഹമ്മദ് പടിഞ്ഞാറത്തറ, ബെൻഹെർ മത്തോട്ടം, റിഞ്ചു വട്ടോളി ബസാർ തുടങ്ങിയവർ സന്ദർശനത്തിൽ സംബന്ധിച്ചു. ഹോപ്പ് മാനേജിങ് ട്രസ്റ്റി കെ എസ് ജയമോഹൻ, പ്രസിഡണ്ട് ഡോ.ഷാഹുൽ ഹമീദ്, സെക്രട്ടറി ജാക്വിലിൻ ബീന സ്റ്റാൻലി, റിയാസ് പിലാത്തറ തുടങ്ങിയവർ സംസാരിച്ചു.