ഓർമ്മകൾ മരിക്കുന്നില്ല; ജയനെ അനുസ്മരിച്ച് പുഷ്പാർച്ചനയും അനുസ്മരണ ചടങ്ങും
തൃക്കരിപ്പൂർ: അനശ്വര ചലച്ചിത്ര നടൻ ജയന്റെ 46-ാമത് ചരമവാർഷികത്തോടനുബന്ധിച്ച് തൃക്കരിപ്പൂർ ടൗണിൽ ജയൻ ഫാൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.
ജയൻ ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് ടി. ബാബു പഴയങ്ങാടി സ്വാഗതം പറഞ്ഞു. ടി.കെ. മധു അധ്യക്ഷത വഹിച്ചു. പ്രശസ്ത യോഗാ ട്രെയിനറും നീന്തൽ പരിശീലകനുമായ വി. വിശ്വരാമൻ പരിപാടി ഉദ്ഘാടനം ചെയ്തു.
വർഷങ്ങളായി ജയന്റെ വേഷപ്പകർച്ചകളിലൂടെ ടെലിവിഷൻ സ്ക്രീനുകളിലും വിവാഹ വീടുകളിലും ശ്രദ്ധേയനായ മിമിക്രി താരം ശിവൻ ഇളമ്പച്ചി ജയന്റെ വേഷത്തിലെത്തി പാട്ടുപാടിയും അഭിനയിച്ചും സിനിമാ ഡയലോഗുകൾ അവതരിപ്പിച്ചും കാണികളെ രസിപ്പിച്ചു.
കൃഷ്ണപ്രസാദ്, സുധാകരൻ കെ.വി., സി.കെ. പ്രശാന്ത്, കണ്ണൻ ചെറുകാനം, സുനിൽകുമാർ എ.കെ., അജിത്ത് കുമാർ പി.ആർ., ജ്യോതിഷ് എന്നിവർ സംസാരിച്ചു. എം. രാജൻ നന്ദി പറഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


