കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് എയർപോർട്ട് ചെയറുകൾ കൈമാറി റൊട്ടറി ക്ലബ്ബ് പരിയാരം
മെഡിക്കൽ കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ റൊട്ടറി ക്ലബ്ബ് പ്രസിഡന്റ് ശശി പി അധ്യക്ഷത വഹിച്ചു. റൊട്ടേറിയൻ സുരേന്ദ്രനാഥ് പി.വി (DDC) ഉദ്ഘാടനം നിർവഹിച്ചു.
പരിയാരം: റൊട്ടറി ക്ലബ്ബ് പരിയാരത്തിന്റെ നേതൃത്വത്തിൽ ഡിസ്ട്രിക്ട് ഗ്രാൻഡ് പ്രൊജക്റ്റിന്റെ ഭാഗമായി പരിയാരം ഗവ. മെഡിക്കൽ & ഡെന്റൽ കോളേജിലേക്ക് എയർപോർട്ട് ചെയറുകൾ കൈമാറി. രോഗികൾക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രയും ആശുപത്രിയിലെത്തുന്നതിനും മടങ്ങുന്നതിനുമുള്ള എളുപ്പവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയത്.
പദ്ധതിയുടെ ഭാഗമായി കൈമാറിയ എയർപോർട്ട് ചെയറുകൾ മെഡിക്കൽ സൂപ്രണ്ട് ഡോ. മാധവൻ കെ.ടി, ജി.ഡി.സി പ്രിൻസിപ്പൽ ഡോ. സജി പി എന്നിവർ ഏറ്റുവാങ്ങി.
അസിസ്റ്റന്റ് ഗവർണർ റൊട്ടേറിയൻ പ്രമോദ് പി.പി, ജി.ജി.ആർ റൊട്ടേറിയൻ ഡോ. സുഹാസ് എച്ച്.ജി, ഷെറിൽ വരയിൽ, വിജിൽ പോൾ, ആദർശ് ബലറാം എന്നിവർ ചടങ്ങിൽ സംസാരിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.



