ജെ.സി.ഐ. സോൺ 19-ന്റെ അമരത്തേക്ക് പയ്യന്നൂരിന്റെ മുഹമ്മദ് ജബ്രൂദ്

പയ്യന്നൂർ: ജൂനിയർ ചേംബർ ഇന്റർനാഷണൽ (JCI) കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകൾ ഉൾപ്പെടുന്ന ജെ സി ഐ ഇന്ത്യ സോൺ 19- 2027 വർഷത്തെ പ്രസിഡന്റായി പയ്യന്നൂർ സ്വദേശിയും ജെ.സി.ഐ. പയ്യന്നൂർ ലെ അംഗവുമായ മുഹമ്മദ് ജബ്രൂദ് തിരഞ്ഞെടുക്കപ്പെട്ടു. കൊടക്കാട് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ജെ.സി.ഐ. ഇന്ത്യ സോൺ 19-ന്റെ വാർഷിക സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

2019-ൽ ജെ.സി.ഐ. പയ്യന്നൂർ അംഗമായി സംഘടനാ പ്രവർത്തനം ആരംഭിച്ച മുഹമ്മദ് ജബ്രൂദ്, തുടർന്ന് വിവിധ ഉത്തരവാദിത്തങ്ങൾ വിജയകരമായി നിർവഹിച്ചാണ് സോൺ പ്രസിഡന്റിന്റെ പദവിയിലെത്തുന്നത്. ജെ.സി.ഐ. പയ്യന്നൂർ പ്രസിഡന്റായി പ്രവർത്തിച്ച അദ്ദേഹം പിന്നീട് സോൺ വൈസ് പ്രസിഡന്റ്, സോൺ ഡയറക്ടർ (ട്രെയിനിങ് ), സോൺ ഡയറക്ടർ (മാനേജ്മെന്റ് ) എന്നീ നിലകളിലും, മറ്റു ഇന്റർനാഷണൽ സംഘടനകളിലും അദ്ദേഹം ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചിട്ടുണ്ട്.

നിലവിൽ ജെ.സി.ഐ. ഇന്ത്യയുടെ നാഷണൽ ട്രെയിനർ കൂടിയായ അദ്ദേഹം പയ്യന്നൂരിലെ എം.ജെ. മാർക്കറ്റിംഗ് സ്ഥാപനത്തിന്റെ ഉടമയുമാണ്. സംഘടനാ പ്രവർത്തനങ്ങളിലൂടെയും നേതൃത്വപരമായ കഴിവുകളിലൂടെയും ശ്രദ്ധേയനായ മുഹമ്മദ് ജബ്രൂദിന്റെ പുതിയ സ്ഥാനലബ്ധി പയ്യന്നൂരിന് അഭിമാനമായി. ഭാര്യ: ഷബ്‌ന.