കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ*
പിലാത്തറ ചന്തപ്പുര സ്വദേശി സാജിദ് ആണ് പിടിയിലായത്.
പിലാത്തറ: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പാപ്പിനിശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശശി ചെണിച്ചേരിയും സംഘവും പിലാത്തറ, മാതമംഗലം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 20 ഗ്രാം ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിലായി.
ചന്തപ്പുരയിൽ വെച്ചാണ് കഞ്ചാവ് കൈവശം വെച്ച നിലയിൽ ചന്തപ്പുര സ്വദേശി സാജിദ് വി.യു (29) എക്സൈസിന്റെ പിടിയിലായത്.ഇതിന് മുൻപും ഇയാൾ ലഹരി കേസിൽ പിടിയിലായിട്ടുണ്ട്.
പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ രജിരാഗ് പി.പി, അനു എം.പി, സിവിൽ എക്സൈസ് ഓഫീസർമാരായ റെനിൽ കൃഷ്ണൻ പി.പി, രമിത്ത് കെ. എന്നിവരും ഉണ്ടായിരുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.



