എസ് വൈ എസ് സാന്ത്വന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ സൗജന്യ കഞ്ഞി വിതരണം ആരംഭിച്ചു

എല്ലാ ദിവസവും രാവിലെ 8 മണി മുതൽ വിതരണം ചെയ്യുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്

പരിയാരം : ദിവസേന ചികിത്സയ്ക്കായ് നൂറുകണക്കിന് രോഗികൾ എത്തിച്ചേരുന്ന പരിയാരം ഗവ: മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എസ് വൈ എസ് പരിയാരം സാന്ത്വന കേന്ദ്രത്തിൻ്റെയും തൃശ്ശൂർ വലപ്പാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സിപി ട്രസ്റ്റിൻ്റെ സഹായത്തോടെ സൗജന്യ കഞ്ഞി വിതരണം ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ 8 മണി മുതൽ വിതരണം ചെയ്യുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത് . സി പി ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ജൈവ രീതിയിൽ കൃഷിചെയ്ത അരിയും പച്ചക്കറികളുമാണ് ഭക്ഷണം തയ്യാറാക്കുമ്പോൾ ഉപയോഗിക്കുകയെന്നത് മറ്റൊരു പ്രത്യേകതയാണ്.ചടങ്ങിൽ സാന്ത്വന കേന്ദ്രം ഡയരക്ടറും എസ് വൈ എസ് ജില്ലാ പ്രസിഡണ്ടുമായ മുഹമ്മദ് റഫീക്ക് അമാനി തട്ടുമ്മൽ അദ്ധ്യക്ഷത വഹിച്ചു പരിയാരം മെഡിക്കൽ കോളേജ് സുപ്രണ്ട് ഡോ കെ മാധവൻ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജില്ലാപ്രസിഡണ്ട് മുഹമ്മദ് മിസ്ബാഹി ചൊക്ലി . ഡോ: സിപി. ഹിലാസ് സാലിഹ് . സിപി അൻഹർ . സി പി . സഹൽ സാലിഹ്. എസ് വൈ എസ് സംസ്ഥാന സാന്ത്വനം സെക്രട്ടറി എം എം ഇബ്രാഹിം എരുമപ്പെട്ടി . സന്ദേശ പ്രസംഗം നടത്തി. സംസ്ഥാന സാന്ത്വനംഡയരക്ടർ ഷമീർ എറിയാട്. സി പി ട്രസ്റ്റ് പ്രതിനിധികളായ ഗോപിനാഥ്. ബിലാൽ. എസ് വൈ എസ് ജില്ലാ സെക്രട്ടറിമാരായ മുസമ്മിൽ ചൊവ്വ. പി കെ കാസിം മാസ്റ്റർ. ഇഖ്ബാൽ പള്ളിക്കര .നാസർ ഹാജി മാതമംഗലം .സോഷ്യോളജി വിഭാഗം ഉദ്യോഗസ്‌ഥരായ മിനി . ശാലിനി. നജ്മുദ്ധീൻ പിലാത്തറ . ജയരാജ് മാതമംഗലം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു സംസാരിച്ചു. നിർദ്ധനരായ 50 ഡയാലിസിസ് കാൻസർ രോഗികൾക്ക് ചടങ്ങിൽ വെച്ച് സഹായ വിതരണവും നടന്നു. പരിയാരം മെഡിക്കൽ കോളേജിനെ കൂടാതെ തിരുവനന്തപുരം. തൃശ്ശൂർ. കോഴിക്കോട് മെഡിക്കൽ കോളേജുകളിലും ഇത്തരത്തിൽ സിപി ട്രസ്റ്റ് കഞ്ഞി വിതരണം ചെയ്യുന്നുണ്ട്.