കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തില്‍ നിർമ്മലം - ശുചിത്വ ക്യാമ്പയിന് തുടക്കം

സംസ്ഥാന സർക്കാർ പുതുതായി ആരംഭിച്ച "നിർമ്മലം- പുതുയുഗ ശുചിത്വ കേരളം" ക്യാമ്പയിന് കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി.

ഒന്നാം വാര്‍ഡില്‍ ചെങ്ങളം ബോട്ട് കടവില്‍ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്  ടി വി ചന്ദ്രന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്‍റ്  വി എ കോമളവല്ലി അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ മാരായ പി നാരായണന്‍, എം നിഷ, വാര്‍ഡ് മെമ്പര്‍ എന്‍ വി പ്രസാദ്, മുബഷീര്‍ ആലക്കാട്, രാജേഷ് മല്ലപ്പള്ളി, ടി രാജന്‍, ശങ്കരന്‍ കൈതപ്രം തുടങ്ങിയവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആന്‍റണി എന്‍ ചടങ്ങിന് സ്വാഗതമാശംസിച്ചു.

ക്യാമ്പയിനിന്‍റെ ഭാഗമായി ചെങ്ങളം ബോട്ട് കടവ് മുതല്‍ മീങ്കുഴി അണക്കെട്ട് വരെയുള്ള പ്രദേശത്തെ പുഴ ശുചീകരിച്ചു.