ശക്തമായ മഴയ്ക്കിടെ പഴയങ്ങാടി പോലീസ് സ്റ്റേഷന് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു.

പഴയങ്ങാടി ശക്തമായ മഴയ്ക്കിടെ പോലീസ് സ്റ്റേഷന് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം സംഭവിച്ചത്.

അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാരും സമീപവാസികളും ചേർന്ന് രക്ഷപ്പെടുത്തി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും സമീപത്തെ താലൂക്ക് ആശുപത്രിയിലും എത്തിച്ചു.

അപകടത്തിൽ പരിക്കേറ്റ ഒരു കോളേജ് വിദ്യാർത്ഥിയെ ഗുരുതര പരിക്കുകളോടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായാണ് വിവരം.

ശക്തമായ മഴ തുടരുന്നതിനിടെയുണ്ടായ അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സവും അനുഭവപ്പെട്ടു. പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.