പരിയാരം പുത്തൂർ കുന്നിൽ ഇൻസിനറേറ്റർ സ്ഥാപിക്കുന്നതിനെതിരെ പാരിഷ് കൗൺസിൽ പ്രമേയം
പരിയാരം: യാതൊരുവിധ പാരിസ്ഥിതിക പരിശോധനയും പഠനവും നടത്താതെ, കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് പുത്തൂർ കുന്ന് ജനവാസ മേഖലയിൽ ഡബിൾ ചേംബർ ഇൻസിനറേറ്റർ സ്ഥാപിച്ച് മാലിന്യ സംസ്കരണം നടത്താനുള്ള അധികൃതരുടെ നടപടിക്കെതിരെ പരിയാരം സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവക പള്ളി പാരിഷ് കൗൺസിൽ പ്രമേയം പാസാക്കി.
ജനവാസ മേഖലയിൽ പ്ലാന്റ് സ്ഥാപിക്കുന്നത് ഗുരുതര ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് യോഗം വിലയിരുത്തി. ഇതിനെതിരെ നിവാസികളുടെ ഒപ്പ് ശേഖരിച്ച് അധികൃതർക്ക് ഭീമഹർജി നൽകുവാനും തീരുമാനിച്ചു.
ഇടവക വികാരി ഫാ. ഷാജു ആന്റണി അധ്യക്ഷത വഹിച്ചു. കൗൺസിൽ സെക്രട്ടറി ആന്റണി വി.ടി, പഞ്ചായത്ത് മെമ്പർ ആന്റണി സി.എം, അനീഷ് സ്റ്റീഫൻ, ഡക്ലസ് മാർക്കോസ്, കുര്യാക്കോസ് എൻ.ജെ, ഡേവിസ് എം.എ, വില്യംസ് പി.എസ്, റോയി മാത്യു, എന്നിവർ സംസാരിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.



