പിലാത്തറ KSTP റോഡിൽ അടിയന്തര സുരക്ഷ നടപടികൾ ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.

പിലാത്തറ–പാപ്പിനിശ്ശേരി KSTP റോഡിലെ പീരക്കാംതടം–ചുമടുതാങ്ങി–മണ്ടൂർ–അമ്പലം റോഡ് ഭാഗങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തര റോഡ് സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ചെറുതാഴം പഞ്ചായത്ത് കമ്മിറ്റി നിവേദനം സമർപ്പിച്ചു.

PWD മന്ത്രി പി. കെ. ബഷീറിന് സമർപ്പിച്ച നിവേദനത്തിൽ, അപകടസാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ അടിയന്തരമായി ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും റോഡിന്റെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

റോഡ് മാർക്കിംഗുകൾ, സെന്റർ ലൈൻ, എഡ്ജ് ലൈൻ, അപകടമുന്നറിയിപ്പ് ബോർഡുകൾ, വേഗപരിധി ബോർഡുകൾ, റിഫ്ലക്ടീവ് സൈനേജുകൾ, സ്ട്രീറ്റ് ലൈറ്റുകൾ, കാൽനടയാത്രക്കാർക്കുള്ള സീബ്രാ ക്രോസിംഗ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

അപകടസാധ്യത കൂടുതലുള്ള സ്ഥലങ്ങളിൽ റമ്പിൾ സ്ട്രിപ്പുകൾ ഉൾപ്പെടെയുള്ള വേഗനിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനൊപ്പം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടിയന്തര സ്ഥലപരിശോധന നടത്തി അപകടസാധ്യതാ മേഖലകൾ ശാസ്ത്രീയമായി വിലയിരുത്തി സ്ഥിരമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ടു.

നിവേദനം സമർപ്പിക്കുന്നതിനായി നജ്മുദ്ധീൻ പിലാത്തറ, മൻസൂർ ബി. എസ്., റസാഖ് ചുമടുതാങ്ങി, നൗഷാദ് ചുമടുതാങ്ങി, ഷഫീഖ് മണ്ടൂർ എന്നിവർ ഉണ്ടായിരുന്നു.

ജനങ്ങളുടെ ജീവനും സുരക്ഷയും മുൻനിർത്തി KSTP റോഡിലെ അപകടസാധ്യത കുറയ്ക്കുന്നതിനും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് മുസ്‌ലിം ലീഗ് ചെറുതാഴം പഞ്ചായത്ത് കമ്മിറ്റിയുടെ ആവശ്യം.

18 കോടി ചിലവിട്ടു കൊണ്ടുള്ള മെയിൻറനൻസ്  റോഡിൻ്റെ പണി പാതിവഴിയിൽ നിൽക്കുകയും  കൃത്യമായ മെയിൻറനൻസ്, വെളിച്ചം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ  ഇല്ലാത്തതും അപകടം വർദ്ധിക്കുന്നതായി നാട്ടുകാർ പലപ്പോഴും  ചൂണ്ടിക്കാട്ടിയിരുന്നു. അപകടം സംഭവിക്കുമ്പോൾ മാത്രം അനുശോചനം രേഖപ്പെടുത്തുന്ന രീതിയിൽ മാറ്റം വരേണ്ടതാണ്. 

 

........... Advt.....

 

Pilathara Shopezee onam Festivel ന്റെ ഭാഗമായി 999 രൂപയ്ക്കു മുകളിൽ purchase ചെയ്ത കസ്റ്റമർക്കായി ഏർപ്പെടുത്തിയ സമ്മാന കൂപ്പൺ നറുക്കെടുപ്പ് ഇന്ന് ( 23.09.2026) വൈകുന്നേരം 5 മണിക്ക് നടക്കുന്നു.

Washing Machine, TV, Gas stove, Cooker, 1500 രൂപയുടെ purchase Coupon, തുടങ്ങിയ നിരവധി സമ്മാനങ്ങൾ. ആകെ 27 വിജയികൾ. 

നറുക്കെടുപ്പ് ചടങ്ങിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.