ഹോപ്പ് ചാരിറ്റബിൾ സെന്ററിൽ ജനശ്രീയുടെ സ്നേഹവിരുന്നും അനുമോദനവും നടന്നു.
വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തകൻ റിയാസ് പിലാത്തറയെ ചടങ്ങിൽ ആദരിച്ചു.
പിലാത്തറ: ജനശ്രീ മിഷൻ കടന്നപ്പള്ളി–പാണപ്പുഴ മണ്ഡലം സഭയുടെ നേതൃത്വത്തിൽ പിലാത്തറ ഹോപ്പ് ചാരിറ്റബിൾ സെന്ററിൽ സ്നേഹവിരുന്നും അനുമോദനച്ചടങ്ങും സംഘടിപ്പിച്ചു. വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തകൻ റിയാസ് പിലാത്തറയെ ചടങ്ങിൽ ആദരിച്ചു.
കെ.പി. മുരളീധരൻ അധ്യക്ഷത വഹിച്ചു. ഹോപ്പിലെ അന്തേവാസികൾക്കായി ജനശ്രീ സംഘാംഗങ്ങൾ സ്വരൂപിച്ച ധനസഹായം കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എം.പി. ഉണ്ണികൃഷ്ണനും അരി, ധാന്യങ്ങൾ, ഭക്ഷ്യോത്പന്നങ്ങൾ, വസ്ത്രങ്ങൾ എന്നിവ ജനശ്രീ മിഷൻ കണ്ണൂർ ജില്ലാ ട്രഷറർ നസീമ ഖാദറും ഹോപ്പ് മാനേജിംഗ് ട്രസ്റ്റി കെ.എസ്. ജയമോഹന് കൈമാറി.
ജനശ്രീ കല്യാശ്ശേരി ബ്ലോക്ക് ചെയർമാൻ കെ.പി. രാമകൃഷ്ണൻ, കെ. രാമദാസ്, എൻ.കെ. സുജിത്ത്, യു. രാമചന്ദ്രൻ, കെ.കെ.പി. ബാലകൃഷ്ണൻ, പി.പി. ലക്ഷ്മി, പ്രൊഫ. ജോണി എം. പൗലോസ്, ജാക്വിലിൻ ബിന്ന സ്റ്റാൻലി എന്നിവർ സംസാരിച്ചു. രാജേഷ് മല്ലപ്പള്ളി സ്വാഗതവും ദിവ്യ രഞ്ജിത്ത് നന്ദിയും പറഞ്ഞു.
പ്രശസ്ത കഥകളി സോപാനഗായകൻ കലാമണ്ഡലം നാരായണൻ നമ്പീശൻ പ്രാർത്ഥനാഗീതം ആലപിച്ചു. തുടർന്ന് ജനശ്രീ സംഘാംഗങ്ങളായ പ്രസീത പ്രേമൻ (പ്രിയദർശിനി ജനശ്രീ സംഘം, പറവൂർ), ഇ. കല്യാണി (മഹാത്മാ, കാരയാട്), വി. രാധ (കസ്തൂർബാ, കണ്ടോന്താർ), ഷീന കെ.വി. (സൗഭാഗ്യ, പാണപ്പുഴ), മിനി പി.കെ. (സാന്ത്വനം, ചിറക്കാൽ പാണപ്പുഴ) എന്നിവരും ഹോപ്പിലെ അന്തേവാസി ഷാജിയും സിനിമാഗാനങ്ങൾ ആലപിച്ചു.
പയ്യന്നൂർ, പിലാത്തറ, മാതമംഗലം, പാണപ്പുഴ, ഏര്യം ഭാഗങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനവും ചടങ്ങിൽ സമർപ്പിച്ചു. പാണപ്പുഴ പ്രിയദർശിനി സംഘം ഭാരവാഹികളായ പി.പി. ലക്ഷ്മി, പത്മിനി കെ., ലക്ഷ്മി ടി.വി. എന്നിവർ ചേർന്നാണ് നിവേദനം എം.എൽ.എയ്ക്ക് കൈമാറിയത്.
ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച പരിപാടി വൈകിട്ട് നാലോടെ സമാപിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


