മാടായിപ്പാറയിൽ കോളേജ് വിദ്യാർത്ഥിക്കെതിരെ ലൈംഗിക അതിക്രമം

ലൈഗിക അതിക്രമം കാട്ടിയ ഒഡീഷ സ്വദേശി കിരൺ സിങ്കു(20)നെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു.

ഇന്ന് വൈകിട്ടോടെ മാടായിപാറയിൽ വച്ചാണ് സംഭവം. ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥിനിയെ ലഹരിയിൽ ആയിരുന്ന യുവാവ് ബലമായി കയറിപ്പിടിച്ച് കീഴ്പ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സഹപാഠികൾ കണ്ടതിനെ തുടർന്ന് ലൈഗിക അതിക്രമം കാട്ടിയ ഒഡീഷ സ്വദേശി കിരൺ സിങ്കു(20)നെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു.

മാടായിപ്പാറയിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം വർധിക്കുന്നതായും വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കേണ്ടതുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിൽ അധികൃതരുടെ ഭാഗത്ത് കൂടുതൽ ഇടപെടൽ ആവശ്യമാണെന്ന ആവശ്യവും ശക്തമാണ്.

 മാടായിപ്പാറയിൽ അനിയന്ത്രിതമായ സഞ്ചാരവും സാമൂഹ്യവിരുദ്ധരുടെ ഇടപെടലുകളും ഒഴിവാക്കി സുരക്ഷിതവും ഉത്തരവാദിത്തപരവുമായ പദ്ധതികൾ ഉറപ്പാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

*******

മാടായിപ്പാറയുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ആഗസ്റ്റ് 22ന് വിവിധ മേഖലകളിലെ പ്രവർത്തകർ മാടായിപ്പാറയിൽ ഒത്തുചേരും. സാമൂഹ്യവിരുദ്ധ ശല്യം തടയുക, പ്രകൃതിസഞ്ചാരികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക, മാടായിപ്പാറയുടെ പ്രകൃതിസൗന്ദര്യവും പൈതൃകവും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരിക്കും കൂട്ടായ്മ.