പാണപ്പുഴയിൽ നിന്ന് പിറക്കുന്നു 100 ദിവസത്തിൽ 100 കവിതകൾ!!!.

ഒരുകാലത്ത് മികച്ച എഴുത്തുകൾ കൊണ്ട് ശ്രദ്ധ നേടിയ ചെറുപ്പക്കാരൻ, വർഷങ്ങൾക്കുശേഷം വീണ്ടും പതിയെ സോഷ്യൽ മീഡിയയിൽ എഴുതി തുടങ്ങുകയാണ്. നൂറു ദിനങ്ങളിൽ ചെറുകവിതകൾ വിരിയുന്നു. മാതമംഗലം പാണപ്പുഴ സ്വദേശി ശ്രീകാന്ത് ആണ് എല്ലാ ദിവസവും നവമാധ്യമത്തിൽ കവിത എഴുതി ശ്രദ്ധ നേടുന്നത്.

കഴിഞ്ഞദിവസം കുരീപ്പുഴ ശ്രീകുമാർ അദ്ദേഹത്തിന്റെ പ്രൊഫൈലിൽ ഈ ചെറുപ്പക്കാരനെ പറ്റി എഴുതി. അദ്ദേഹത്തിൻ്റെ തെരഞ്ഞെടുത്ത കവി എന്ന സ്ഥാനവും ഈ നാട്ടിൻപുറത്തുകാരനായ ചെറുപ്പക്കാരന് അദ്ദേഹം നൽകി. കാശുപത്രി എന്ന ശ്രീകാന്തിന്റെ കവിതയും അദ്ദേഹം ഷെയർ ചെയ്തു. ശ്രീകാന്ത് അഹാൻ പാണപ്പുഴ എന്ന ഫേസ്ബുക് പേജിൽ  ആ കവിതക്ക് നിരവധി നല്ല കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. കുരീപ്പുഴ ശ്രീകുമാർ നേരിട്ട് ശ്രീകാന്തിനെ വിളിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. 

മാധ്യമ രംഗത്ത് പ്രവർത്തിക്കുമ്പോഴും വാർത്തകളും തൻ്റെ രാഷ്ട്രീയ നിലപാടുകളും ഒക്കെ ശ്രീകാന്തിലൂടെ അനുകാലിക വിഷയങ്ങളായി, ഒപ്പം സ്നേഹവും,  സഹാനുഭൂതിയും, പ്രേമവും, ചതിയും, സാഹിത്യവും തുടങ്ങി ചിന്തനീയമായ എല്ലാ വിഷയങ്ങളും കവിതകളിൽ  ഇതിനകം വന്നുകഴിഞ്ഞു. 

പിലാത്തറ പ്രസ് ഫോറം, പരിയാരം പ്രസ് ക്ലബ് , കേരള ജേണലിസ്റ്റ് യൂണിയൻ തുടങ്ങിയ സംഘടനകളെ പ്രതിനിധീകരിക്കുന്നു. ശ്രീകാന്ത് മുൻകൈയെടുത്തു തുടങ്ങിയ  പാണപ്പ മീഡിയ ഇതിനകം നിരവധി ഷോർട്ട് ഫിലിമുകളിൽ സ്ക്രിപ്റ്റ് എഴുതി അഭിനയിക്കുകയും ഈ വർഷം ലഹരി വിരുദ്ധ ദിന സന്ദേശം ഉൾക്കൊണ്ട ഏറ്റവും മികച്ച ഷോർട്ട് ഫിലിം അവാർഡ് ലഭിക്കുകയും ചെയ്തു. 

കുട്ടികൾക്കായി കവിത, കഥാരചന ക്യാമ്പുകളും നടത്താറുള്ള   ശ്രീകാന്ത് പാണപ്പുഴയുടെ കവിത ചലഞ്ചിൽ ഇതുവരെ 36 കവിതകൾ പിറന്നുകഴിഞ്ഞു.

കേട്ടത് മനോഹരം ... ഇനി പിറക്കാനുള്ളത് അതിമനോഹരം ... കാത്തിരിക്കുന്നു നല്ല പിറവികൾക്കായി.  പിലാത്തറ ഡോട്ട് കോം ആശംസകൾ നേരുന്നു.