ജെറിയാട്രിക് ഡിപ്ലോമ കോഴ്സ് അപേക്ഷിക്കാം.
പിലാത്തറ ഹോപ്പ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ സയൻസസ്സിൽ പഴയങ്ങാടി ക്രസന്റ് കോളേജ് ഓഫ് നഴ്സിങ്ങിന്റെ സാങ്കേതിക സഹകരണത്തോടെ ആരംഭിക്കുന്ന ജെറിയാട്രിക് ആൻഡ് പാലിയേറ്റീവ് കെയർ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആറുമാസം ദൈർഘ്യമുള്ള ഈ കോഴ്സിന് മികച്ച ജോലി സാധ്യതയുള്ളതാണ്. ലോകത്ത് എവിടെയും അംഗീകൃത ഹെൽത്ത് കെയർ അസിസ്റ്റന്റ്, കെയർ ഗിവർ തസ്തികകളിൽ നിയമനം നേടാം.
18 വയസ്സ് കഴിഞ്ഞ എസ് എസ്എൽസിയോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. സ്ഥാപനങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പഠിതാക്കളെ സ്പോൺസർ ചെയ്യാം. പരിശീലനത്തിൽ പരിയാരം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്റെ സഹായവും ലഭിക്കും. 2026 ജൂലായ് 31നകം അപേക്ഷിക്കണം. അപേക്ഷ ഫോം ഹോപ്പ് പിലാത്തറയിലും, www.thehopeindia.org എന്ന വെബ്‌സൈറ്റിലും ലഭിക്കും. ഫോൺ: 9605398889
application form link
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


