പിലാത്തറയ്ക് തിലകക്കുറി പിലാവുള്ള തറ തന്നെ

കര്‍ഷകന്‍ കെ.ടി. ശ്രീധരൻ നമ്പൂതിരി  2018 സംസ്ഥാന  കര്‍ഷകമിത്ര അവാര്‍ഡ്  ജേതാവുമായി ഷനിൽ ചെറുതാഴം നടത്തിയ അഭിമുഖത്തിന്റെ രക്ത ചുരുക്കം.

2035 വർഷം ആകുമ്പോഴേക്കും  പിലാത്തറയുടെ വികസനത്തിൽ കാർഷിക മേഖല മാറ്റം വരേണ്ടതുണ്ടോ ?

താങ്കളുടെ നിർദേശങ്ങൾ എന്തൊക്കെയാണ് ?

പിലാത്തറ എന്നപേര് അന്വര്‍ത്ഥമാക്കുംവിധം ടൗണില്‍നിന്നും നാലുഭാഗത്തേക്കുമുള്ള റോഡിന് ഇരുവശങ്ങളിലുമായി  ഒരു കിലോമീറ്ററിലധികം ദൂരത്തോളം പിലാവുകളുടെ നീണ്ട നിരതന്നെ ഉണ്ടായിരുന്നു. റോഡുവികസനത്തിന്റെ ഭാഗമായി ഇവയെല്ലാം  നഷ്ടമായപ്പോള്‍ സഹൃദയരുടെ സഹകരണത്തോടെ  ചെറിയൊരു തറയില്‍ പിലാവ്  നട്ടുവളര്‍ത്തിയെങ്കിലും അതും നശിച്ചുപോയി.. പിലാത്തറയുടെ വികസനത്തില്‍ നല്ലൊരു പിലാവുള്ള തറ അനിവാര്യമാണെന്നത് നമ്മുടെ  കാര്‍ഷിക  സംസ്കാരത്തിന്റെ സൂചനയും പിലാത്തറ ടൗണിന് നല്ലൊരുതിലകക്കുറികൂടിയാണ്.


അതോടോപ്പം കാര്‍ഷിക ഉല്പന്നങ്ങളുടെ വിപണന സാധ്യതകള്‍ ഒരുക്കുന്നതിനായി പച്ചക്കറി ,മത്സ്യ മാര്‍ക്കറ്റുകള്‍, അടക്ക,കൊപ്ര, കുരുമുളക്  പോലുള്ളവയുടെ സംഭരണകേന്ദ്രം,  വിത്ത്,ജൈവവളം,തൈകള്‍ എന്നിവ ലഭ്യമാകുന്ന ഷോപ്പുകള്‍... എല്ലാം ഒരു കുടക്കീഴിലായി സജ്ജമാക്കിയാല്‍  സമീപ പഞ്ചായത്തുകള്‍ ഉള്‍പ്പടേയുള്ള  സ്ഥലങ്ങളിലെ കാര്‍ഷികമേഖലയ്ക്  കൂടുതല്‍ കരുത്തായിരിക്കും.  

പിലാത്തറ ടൗണിനോട് ചേര്‍ന്ന്  നാടന്‍ മാവ്, പിലാവ്  സംരക്ഷത്തിനും വിശ്രമകേന്ദ്രത്തിനുമായി ചെറിയൊരു പാര്‍ക്കും സ്ഥലസൗകര്യം പോലെ മിയാവാക്കിപോലുള്ള  ചെറുവനവും ഗ്രാമാന്തരീക്ഷത്തിന് ഉണര്‍വേകുന്നതാണ്. കൂടാതെ ഫാം ടൂറിസത്തിനായി പിലാത്തറ ടൗണിന് താഴേനിന്നും  രാമപുരം പുഴവരേയുള്ള വയല്‍ തോട് ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റുമായി ചേര്‍ന്ന്  തോട് പാര്‍ശ്വഭിത്തി നിര്‍മ്മാണവും ഫാം റോഡും ഉണ്ടാക്കിയാല്‍ ഫാം ടൂറിസത്തിനുള്ള  സാധ്യതയും അതുമായി ബന്ധപ്പെട്ട് ചെറുകിട   കാര്‍ഷിക വ്യാപാരവും മഴക്കാലങ്ങളില്‍ ചൂണ്ടയിടല്‍ പോലുള്ള  വിനോദത്തിനും സാധ്യതകള്‍ ഉണ്ട്.

കെ.ടി. ശ്രീധരൻ നമ്പൂതിരി 
കര്‍ഷകന്‍  (2018 സംസ്ഥാന  കര്‍ഷകമിത്ര അവാര്‍ഡ്  ജേതാവ്

കാർഷിക രംഗം ഉൾപ്പെടുത്താതെ നാടിനു ഒരു വികസനം സാധ്യമല്ല. അദ്ദേഹത്തിന്റെ നിർദേശം ഉൾക്കൊണ്ട്  പ്രിയ പ്രേക്ഷകർക്ക് പ്രതികരിക്കാം