അങ്കമാലിയിൽ AKNAF സംസ്ഥാന സമ്മേളനം ; കണ്ണൂർ പിലാത്തറ സ്വദേശി അഡ്വ. പി.പി. ഉല്ലാസൻ ജില്ലാ പ്രസിഡന്റായി
ഓൾ കേരള നോട്ടറി അഡ്വക്കേറ്റ്സ് ഫോറത്തിന്റെ സമ്മേളനം കേരള ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. ഓൾ കേരള നോട്ടറി അഡ്വക്കേറ്റ്സ് ഫോറത്തിന്റെ ജില്ലാ പ്രസിഡന്റായി കണ്ണൂർ പിലാത്തറ സ്വദേശി അഡ്വ. പി.പി. ഉല്ലാസൻ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 26 വർഷമായി തളിപ്പറമ്പ് കോടതിയിൽ അഭിഭാഷകനായി സേവനം അനുഷ്ഠിച്ചുവരുന്ന അദ്ദേഹം, പിലാത്തറ ജെ.സി.ഐയും വൈസ് മെൻ ഇന്റർനാഷണൽ പിലാത്തറയുടെയും ആദ്യ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
അങ്കമാലി: ഓൾ കേരള നോട്ടറി അഡ്വക്കേറ്റ്സ് ഫോറത്തിന്റെ (AKNAF) രണ്ടാം സംസ്ഥാന സമ്മേളനത്തിന് അങ്കമാലി കൺവെൻഷൻ സെന്ററിൽ ആവേശകരമായ തുടക്കം കുറിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം കേരള ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന പ്രസംഗത്തിൽ ആധുനിക കാലഘട്ടത്തിൽ നോട്ടറിമാരുടെ ഉത്തരവാദിത്തങ്ങളും സാങ്കേതികവിദ്യയുടെ വളർച്ചയും ചർച്ച ചെയ്യേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.
AKNAF സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോസ് മേച്ചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ ഖാദർ കണ്ണേഴത്ത് സ്വാഗതവും സംസ്ഥാന ട്രഷറർ അഡ്വ. വി.എ. റസാഖ് നന്ദിയും രേഖപ്പെടുത്തി.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ. പി. രാമചന്ദ്രൻ, അഡ്വ. ഗംഗാധരൻ എം.പി., അഡ്വ. അനസ് എ.എസ്., അഡ്വ. മിനി എലിസബത്ത് ജോർജ് എന്നിവരും സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ഇസ്മായിൽ ഖാൻ പി.എ., അഡ്വ. ഇ. റഫീഖ്, അഡ്വ. ഉല്ലാസൻ പി.പി. എന്നിവരും ആശംസകൾ നേർന്നു സംസാരിച്ചു. അങ്കമാലി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം.ഒ. ജോർജ് സമ്മേളനത്തിൽ പങ്കെടുത്തു.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിവിധ സെഷനുകളിൽ കോർഡിനേറ്റർ അഡ്വ. പി. കെ. അശോകൻ, എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. ജോണി മെതിപ്പാറ, ജില്ലാ സെക്രട്ടറി അഡ്വ. ടി. കെ. കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു. അഡ്വ. ലക്ഷ്മി ബി. ഷെനോയ് മോഡറേറ്ററായി.
ഉദ്ഘാടനത്തിനു പിന്നാലെ നോട്ടറിമാരുടെ പ്രൊഫഷണൽ മികവ് വർധിപ്പിക്കുന്നതിനായി വിവിധ അക്കാദമിക് സെഷനുകൾ സംഘടിപ്പിച്ചു. എഐ അടിസ്ഥാനമാക്കിയ നോട്ടറി സേവനങ്ങളെക്കുറിച്ച് “എഐ പവർഡ് നോട്ടറിമാരുടെ ലോകം” എന്ന വിഷയത്തിൽ എഐ ട്രെയിനറും ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററുമായ അബ്ദുൽ ഗഫൂർ തലാപ്പള്ളി ക്ലാസ് നയിച്ചു. “നോട്ടറിമാർക്കുള്ള സൈബർ നിയമ ജാഗ്രത” എന്ന വിഷയത്തിൽ കേരള ഹൈക്കോടതിയിലെ അഭിഭാഷകൻ അഡ്വ. പ്രേം കമ്മത്ത് ക്ലാസെടുത്തു. “നോട്ടറീസ് ആക്ട് & റൂള്സ് – പ്രായോഗിക മാർഗ്ഗനിർദ്ദേശം” എന്ന വിഷയത്തിൽ അഡ്വ. വി.എ. റസാഖ് ക്ലാസ് കൈകാര്യം ചെയ്തു.
ഇതിനിടെ, ഓൾ കേരള നോട്ടറി അഡ്വക്കേറ്റ്സ് ഫോറത്തിന്റെ ജില്ലാ പ്രസിഡന്റായി കണ്ണൂർ പിലാത്തറ സ്വദേശി അഡ്വ. പി.പി. ഉല്ലാസൻ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 26 വർഷമായി തളിപ്പറമ്പ് കോടതിയിൽ അഭിഭാഷകനായി സേവനം അനുഷ്ഠിച്ചുവരുന്ന അദ്ദേഹം, പിലാത്തറ ജെ.സി.ഐയും വൈസ് മെൻ ഇന്റർനാഷണൽ പിലാത്തറയുടെയും ആദ്യ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ഡോ. നീമ ബാലൻ. മക്കൾ: ഉദ്യ ഉല്ലാസ്, നവരാസ് ഉല്ലാസൻ.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.



