പിലാത്തറയിൽ വ്യാപാരി വ്യവസായി സമിതി വെസ്റ്റ് യൂണിറ്റ് സമ്മേളനം നടന്നു.

പിലാത്തറ: വ്യാപാരി വ്യവസായി സമിതി പിലാത്തറ വെസ്റ്റ് യൂണിറ്റ് സമ്മേളനം പിലാത്തറ വ്യാപാരി മന്ദിരത്തിൽ നടന്നു. ഇ.വി. ഗണേശൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ വി.പി. സജീവ് കുമാർ അധ്യക്ഷത വഹിച്ചു. സമിതി കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് കെ.എം. അബ്ദുല്ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് വ്യാപാരികൾ പിലാത്തറ ടൗണിൽ പ്രകടനം നടത്തി. സമിതിയിലെ അംഗങ്ങളുടെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കൂടാതെ, സമിതി അംഗം കെ. ബാലകൃഷ്ണന്റെ കുടുംബത്തിന് ‘വ്യാപാരി മിത്ര’ ആനുകൂല്യം സംസ്ഥാന കമ്മിറ്റി അംഗം കെ. പങ്കജവല്ലി വിതരണം ചെയ്തു.

പ്രമേയങ്ങൾ:

പിലാത്തറ ടൗൺ സൗന്ദര്യവൽക്കരണം എത്രയും പെട്ടെന്ന് പൂർത്തിയാക്കുക

പിലാത്തറമാതമംഗലം റോഡിലെ ഓട്ടോ സ്റ്റാൻഡ് മാറ്റിസ്ഥാപിക്കുക

ദേശീയപാത വികസനത്തിലെ പോരായ്മകൾ പരിഹരിച്ച് പദ്ധതി വേഗത്തിൽ പൂർത്തീകരിക്കുക

സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇ.വി. ഗണേശൻ പ്രസിഡന്റായി തുടരും. വൈസ് പ്രസിഡന്റുമാരായി പവിത്രൻ കെ, മുഹമ്മദാലി എസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി ആയി വി.പി. സൻജീവ് കുമാർ, ജോയിന്റ് സെക്രട്ടറിമാരായി മാധവൻ എ.വി, ശകുന്തള പി.പി എന്നിവരും ട്രഷററായി അമീറലി വി.യു തെരഞ്ഞെടുക്കപ്പെട്ടു.

എം.കെ. തമ്പാൻ, ടി.സി. വിൽസൺ, കെ.സി. രഘുനാഥ്, ഷാജി മാസ്കോ എന്നിവർ സംസാരിച്ചു.