കാലം സാക്ഷി

പതിനാറാം കേരള നിയമസഭയിൽ സത്യപ്രതിജ്‌ഞയ്ക്കെത്തിയപ്പോൾ ജി.സുധാകരനോട് ചിരിച്ച് കൈ കൊടുത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രോടെം സ്പീക്കറായ സുധാകരന് മുന്നിലാണ് പിണറായി സത്യപ്രതിജ്‌ഞ ചെയ്തത്.

നേതൃത്വത്തോട് ഇടഞ്ഞ് പാർട്ടി വിട്ട ജി.സുധാകരന്റേത് രാഷ്ട്രീയ ചെറ്റത്തരമെന്ന് പിണറായി വിശേഷിപ്പിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. താൻ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും സുധാകരനെ താൻ ചെറ്റയെന്ന് വിളിച്ചിട്ടില്ലെന്നുമായിരുന്നു പിണറായി വിജയൻ പിന്നീട് പ്രതികരിച്ചത്. എന്നാൽ ചെറ്റയെന്നത് അടിസ്ഥാനവർഗത്തിൻ്റെ പുരയാണ്. അതിൽ തനിക്ക് അഭിമാനമാണുള്ളതെന്നായിരുന്നു സുധാകരന്റെ മറുപടി. പോടാ ചെറ്റേയെന്ന് പ്രയോഗമുണ്ടെന്നും അത് താൻ വിളിക്കുന്നില്ലെന്നും സുധാകരൻ പറയുകയും ചെയ്‌തിരുന്നു.