×

ഡൽഹി പഞ്ചവാദ്യ ട്രസ്റ്റ് വാർഷികാഘോഷവും അന്താരാഷ്ട്ര വാദ്യ മഹോത്സവവും

പിലാത്തറ: കേരളീയ വാദ്യകലയുടെ പരിപോഷണവും പ്രചാരവുമായി പ്രവർത്തിക്കുന്ന ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിൻ്റെ 22 ാം വാർഷികവും അന്താരാഷ്ട്ര വാദ്യ മഹോത്സവവും പുറച്ചേരി കേശവതീരം ആയുർവേദഗ്രാമത്തിൽ വെദിരമന വിഷ്ണു നമ്പൂതിരി നഗറിൽ എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ അധ്യക്ഷത വഹിച്ചു. ലത വി.നമ്പൂതിരി ദീപം തെളിയിച്ചു.

സ്ഥാപക ട്രസ്റ്റിയും വാദ്യപ്രതിഭയുമായ ഡോ. ചെറുതാഴം കുഞ്ഞിരാമമാരാരുടെ കലാ സപര്യയുടെ അമ്പതാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ആദര സഭ നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് സനൂപ് മോഹൻ, ആന്തൂർ നഗര സഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.വി.പ്രേമരാജൻ എന്നിവർ മുഖ്യാതിഥികളായി. എം.വി.രവി, പി.യു.രാജൻ, എം.സുധാകരൻ, ഒ.കെ. നാരായണൻ നമ്പൂതിരി, രവീന്ദ്രൻ പുതിയടത്ത്, ഡോ. കേശവൻ വെദിരമന, ഡോ. അശ്വതി വെദിരമന, ഡോ. ചെറുതാഴം കുഞ്ഞിരാമമാരാർ രാമപുരം രാജു എന്നിവർ സംസാരിച്ചു.

    വാദ്യകലാ സെമിനാറിൽ ഡോ: എൻ പി വിജയകൃഷ്ണൻ വിഷയാവതരണം നടത്തി. ക്ഷേത്രകലാ അക്കാദമി സിക്രട്ടറി കൃഷ്ണ‌ൻ നടുവലത്ത് മോഡറേറ്ററായി. 

   ആദരസഭ, അവാർഡ് സമർപ്പണം, ചികിത്സാ സഹായ വിതരണം, സ്കോളർഷിപ്പ്, എൻഡോവ്മെൻ്റ് വിതരണം എന്നിവയുണ്ടായി.

 അഞ്ചിന് സാംസ്‌കാരിക സമ്മേളനം ഡോ. ശ്രീനിവാസൻ തമ്പുരാൻ (ന്യൂഡൽഹി)  ഉദ്ഘാടനം ചെയ്തു. കേരള സംഗീ അത നാടക അക്കാദമിക് ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ അധ്യക്ഷത വഹിച്ചു.

 ചലച്ചിത്രതാരം രചന നാരായണൻകുട്ടി മുഖ്യാതിഥിയായി.അനൂപ് കുഞ്ഞിരാമൻ, അഭിഷേക് കുഞ്ഞിരാമൻ, ലതിഷ് പുതിയടത്ത്, എന്നിവർ സംസാരിച്ചു. വ്യത്യസ്ത മേഖലകളിൽ ശ്രദ്ധേയരായ 30 പേർക്ക് പുരസ്കാരങ്ങൾ നൽകി.

75 വനിതകളുടെ പഞ്ചവാദ്യം, കോൽക്കളി, 101 വനിതകളുടെ തിരുവാതിര, ഡോ: ദിവ്യ നെടുങ്ങാടിയുടെ മോഹിനിയാട്ടം, അപർണാ മേനോൻ്റെ ഭരതനാട്യം, കലാമണ്ഡലം അഭിഷേക് കുഞ്ഞിരാമൻ്റെ സംവിധാനത്തിൽ ഭാരതത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള കലാകാരന്മാർ പങ്കെടുക്കുന്ന വാദ്യസംഗീത നൃത്ത സമന്വയം ഇൻഡോ വെസ്റ്റോ മിലാൻ, കേളി, സോപാന സംഗീതം എന്നിവയുണ്ടായി