“അദൃശ്യമുറിവുകൾ” മെയ് 9ന് പയ്യന്നൂരിൽ പ്രകാശനം
പയ്യന്നൂർ: കവിയും കഥാകൃത്തും മാധ്യമപ്രവർത്തകനുമായ വിജയൻ തെരുവത്ത് രചിച്ച കാവ്യസമാഹാരം “അദൃശ്യമുറിവുകൾ” മെയ് 9ന് പയ്യന്നൂരിൽ പ്രകാശനം ചെയ്യും.
ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് BRC Hall Payyannur ൽ (ബോയ്സ് സ്കൂളിന് സമീപം) നടക്കുന്ന ചടങ്ങിൽ പ്രമുഖർ പങ്കെടുക്കും.
പരിപാടി ബി. മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്യും. കെ. ശിവകുമാർ അധ്യക്ഷത വഹിക്കും. കഥാകൃത്ത് സന്തോഷ് കുമാർ ചെറുപുഴ പുസ്തകം പ്രകാശനം ചെയ്യുകയും ബിജു ഇരിണാവ് ഏറ്റുവാങ്ങുകയും ചെയ്യും.
രാജേഷ് കടന്നപ്പള്ളി പുസ്തകം പരിചയപ്പെടുത്തും. ശിവപ്രസാദ് എസ്. ഷേണായി, പി. ഭരതൻ മാസ്റ്റർ, ടി. ഭരതൻ, പ്രകാശൻ പയ്യന്നൂർ, കെ.കെ. അഷറഫ് എന്നിവർ ആശംസകൾ അർപ്പിക്കും. പീറ്റർ ഏഴിമല സ്വാഗതവും വിജയൻ തെരുവത്ത് നന്ദിയും പറയും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


