പരിയാരത്ത് അപകടഭീഷണി; മേഘാ കൺസ്ട്രക്ഷന്റെ അനാസ്ഥ ബൈക്ക് യാത്രികർക്ക് പരിക്ക്.
യാത്രക്കാരുടെ ജീവന് ഭീഷണിയായി പരിയാരത്തെ സർവീസ് റോഡ്; ഡിവൈഡർ കമ്പിതള്ളിനിൽക്കുന്നു, കമ്പിയിൽ തട്ടി രണ്ട് പേർക്ക് പരിക്ക്.
പരിയാരം ആയുർവേദ കോളേജ് സ്റ്റോപ്പിന് സമീപം ദേശീയപാതയിൽ നിന്നും സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ഡിവൈഡറിലെ ഇരുമ്പ് കമ്പികൾ അപകടകരമായി റോഡിലേക്ക് തള്ളിനിൽക്കുന്നു. നിർമാണം കൈകാര്യം ചെയ്യുന്ന മേഘാ കൺസ്ട്രക്ഷൻ കമ്പനിയുടെ അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇന്ന് വൈകുന്നേരം 4.30ഓടെ ബുള്ളറ്റ് ബൈക്കിൽ വന്ന കാപ്പുങ്ങൽ സ്വദേശികളായ അർജുൻ (28), ജിതിൻ (34) എന്നിവർ കമ്പിയിൽ തട്ടി വീണ് പരിക്കേറ്റു. ഇരുവരെയും ആദ്യം ഗവൺമെൻറ് മെഡിക്കൽ കോളേജ് പരിയാരം പ്രവേശിപ്പിച്ച ശേഷം അർജുനിനെ തുടർചികിത്സയ്ക്കായി ബേബി മെമ്മോറിയൽ ഹോസ്പിറ്റലേക്ക് മാറ്റി.
വെളിച്ചക്കുറവ് മൂലം രാത്രി സമയങ്ങളിൽ അപകടസാധ്യത കൂടുതലാണെന്നും, കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഒരുപോലെ ഭീഷണിയിലാണെന്നും നാട്ടുകാർ പറയുന്നു. അപകടം ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ട അധികാരികളും കരാർ കമ്പനിയും അടിയന്തരമായി ഇടപെടണമെന്ന ആവശ്യമാണ് ഉയരുന്നത്.
പിലാത്തറയിലും ഈ കൺസ്ട്രക്ഷൻ കമ്പനിയുടെ അനാസ്ഥ നിരവധിയാണ്, 10 ദിവസം കൊണ്ട് അവസാനിപ്പിക്കുമെന്ന് പറഞ്ഞ സർവീസ് റോഡിലെ ഓടയുടെ പണി ഒരുമാസം ആയിട്ടും പകുതി പോലും തീർക്കാൻ സാധിച്ചില്ല. മഴ വരുന്ന ആശങ്കയിലാണ് വ്യാപാരികളും വഴിയാത്രക്കാരും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


