മാതമംഗലം കൂട്ടായ്‌മയുടെ വിഷു ആഘോഷം: നിർധനർക്കും ഭിന്നശേഷിക്കാർക്കും കൈത്താങ്ങ്
വർഷങ്ങളായി വിഷു നാളുകളിലും മറ്റ് വിശേഷ അവസരങ്ങളിലും മാതമംഗലം കൂട്ടായ്‌മ ഇത്തരം സേവന പ്രവർത്തനങ്ങൾ നടത്തി വരികയാണെന്ന് ഭാരവാഹികൾ അറിയിച്ചു.
മാതമംഗലം: നിർധനരെയും ഭിന്നശേഷിക്കാരെയും ചേർത്ത് പിടിച്ച് മാതമംഗലം കൂട്ടായ്‌മ വിഷുവിനെ വരവേറ്റു. വിഷു ആഘോഷങ്ങളുടെ ഭാഗമായി ഭക്ഷ്യക്കിറ്റ് വിതരണം നടത്തി.
പരിപാടി കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ രജനി മോഹൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്‌മ രക്ഷാധികാരി രമേശൻ ഹരിത അധ്യക്ഷത വഹിച്ചു. ചികിത്സാ സഹായ വിതരണം ഡോ. സുജ വിനോദ് നിർവഹിച്ചു.
ടി. പ്രേംലാൽ, പി. ഭാസ്‌കരൻ, പി. ദിപീഷ്, മനീഷ്, സൈജേഷ്, ഷൈജേഷ്, പ്രണവ്, ജെയിംസ്, കെ.വി. മനീഷ്, ജയരാജ് മാതമംഗലം എന്നിവർ സംസാരിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


