വയലപ്ര സ്വദേശി എം. സനല്‍കുമാര്‍ (36) അപകടത്തില്‍ മരിച്ചു
വിഷു സംക്രമ ദിനം ഒരു നാടിനെ കണ്ണീരിലാഴ്ത്തി പ്രിയ സുഹൃത്ത് വിട പറഞ്ഞു. സംസ്കാരം ഇന്ന്. പ്രണാമം
വയലപ്ര സ്വദേശി എം. സനല്‍കുമാര്‍ (36) അപകടത്തില്‍ മരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45ഓടെ വയലപ്ര വച്ച് സ്‌കൂട്ടര്‍ മൈല്‍കുറ്റിയില്‍ ഇടിച്ച് പുഴയിലേക്ക് തെറിച്ചുവീണതാണ് അപകടം. പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ലക്ഷ്മണന്‍-രാധ ദമ്പതികളുടെ മകനാണ്.
പൊതു ദര്‍ശനം ഇന്ന് രാവിലെ 11.30ന് കൃഷ്ണപിള്ള സ്മാരക വായനശാലയില്‍. തുടര്‍ന്ന് വയലപ്ര പൊതുശ്മശാനത്തില്‍ സംസ്കാരം.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


