ആർച്ചി കൈറ്റ്സ് സമർ വെക്കേഷൻ കോഴ്സ് ബ്രോഷർ പ്രകാശനം ചെയ്തു.
ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സനൂപ് മോഹൻ ബ്രോഷർ ബിന്ദു സുരേഷിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
പിലാത്തറ: ആർച്ചി കൈറ്റ്സ് കമ്പ്യൂട്ടർ എജുക്കേഷൻ സംഘടിപ്പിക്കുന്ന 'ആനന്ദം 2026' സമ്മർ വെക്കേഷൻ കോഴ്സിന്റെ ബ്രോഷർ പ്രകാശനം ചെയ്തു.
ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സനൂപ് മോഹൻ ബ്രോഷർ സുരേഷിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സൂരജ് , ഷനിൽ ചെറുതാഴം ഉൾപ്പെടെ മറ്റു പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
സമ്മർ വെക്കേഷൻ കോഴ്സ് ഈ വർഷം ഒമ്പതാം വർഷത്തിലേക്ക് കടക്കുകയാണ്. വിദ്യാർത്ഥികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനായി എ.ഐ സാങ്കേതിക വിദ്യ, കോഡിങ്, മെറ്റാ ഡെവലപ്മെന്റ് എന്നിവ ഉൾപ്പെടെ 25-ലധികം കമ്പ്യൂട്ടർ കോഴ്സുകൾ പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഇതിനോടൊപ്പം അബാക്കസ് പരിശീലനം, പ്രസംഗ പരിശീലനം, ക്രാഫ്റ്റ് വർക്ക്, ഫൗണ്ടേഷൻ കോഴ്സുകൾ, സ്പോക്കൺ ഇംഗ്ലീഷ്, മാത്ത്സ് വർക്ക്ഷോപ്പുകൾ തുടങ്ങിയ വിവിധ സ്കിൽ കോഴ്സുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
കെ.ജി സ്റ്റാൻഡേർഡ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ അവസരമുണ്ട്.
പ്രിന്റഡ് ബ്രോഷറിനൊപ്പം ഈ വർഷം ഡിജിറ്റൽ കോഴ്സ് ബ്രോഷറും ( https://anandham.archikites.com/ ) ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8281016662 എന്ന നമ്പറിൽ ബന്ധപ്പെടാം.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


