പ്രസ് ക്ലബ്ബിന് ഊർജ്ജസ്വല നേതൃത്വം

ജയരാജ് മാതമംഗലം പ്രസിഡന്റായും, ശ്രീകാന്ത് പാണപ്പുഴ സെക്രട്ടറിയായും, അനിൽ പുതിയവീട്ടിൽ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

പരിയാരം: പരിയാരം പ്രസ് ഫോറത്തിൻ്റെ  ജനറൽ ബോഡി യോഗം പരിയാരം സൻസാർ മിനി ഓഡിറ്റോറിയത്തിൽ നടന്നു. ടി.വി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. രാഘവൻ കടന്നപ്പള്ളി, ഒ.കെ. നാരായണൻ നമ്പൂതിരി, പപ്പൻ കുഞ്ഞിമംഗലം, നജ്മുദിൻ പിലാത്തറ, ഷനിൽ ചെറുതാഴം, ദിനേശൻ മറുവൻസ്, റഫീക്ക് പാണപ്പുഴ, എം.വി. ഉമേഷ്, ഭാസ്കരൻ വെള്ളൂർ, അജ്മൽ പുളിയൂൽ എന്നിവർ സംസാരിച്ചു.


യോഗത്തിൽ പ്രസ് ഫോറത്തിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിനായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ടി.വി. പത്മനാഭൻ, രാഘവൻ കടന്നപ്പള്ളി എന്നിവർ രക്ഷാധികാരികളായി. ജയരാജ് മാതമംഗലം പ്രസിഡന്റായും, ശ്രീകാന്ത് പാണപ്പുഴ സെക്രട്ടറിയായും, അനിൽ പുതിയവീട്ടിൽ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. നജ്മുദിൻ പിലാത്തറ വൈസ് പ്രസിഡന്റായും, എം.വി. ഉമേഷ് ജോയിന്റ് സെക്രട്ടറിയായും ചുമതലയേറ്റു. പുതിയ നേതൃത്വത്തിന് യോഗം ആശംസകൾ നേർന്നു.

advt
സമ്മർ വെക്കേഷൻ കോഴ്സ് പിലാത്തറയിൽ അഡ്മിഷൻ ആരംഭിച്ചു 
8281016662 visit website http://​​​​​​​https://anandham.archikites.com/