കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രം ശിവരാത്രി ആഘോഷം

കിഴക്കേക്കര എൽ.പി.സ്കൂൾ പരിസരത്ത് നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കലവറ നിറക്കൽ ഘോഷയാത്ര നടന്നു.

മഹാശിവരാത്രി ദിനമായ 15 ന് രാവിലെ മുതൽ ക്ഷേത്രാചാര്യൻ നടുവത്ത് പുടയൂർ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ പ്രത്യേക പൂജാകർമ്മങ്ങൾ. വൈകീട്ട് 4.30 ന് ശ്രീഭൂതബലി, അഞ്ചിന് തിടമ്പ് നൃത്തം,6.30ന് അകത്തെഴുന്നെള്ളിപ്പ്, തുടർന്ന് ശിവപൂജ.രാത്രി 8.30 ന് 
രമേശൻ പെരിന്തട്ട നയിക്കുന്ന പയ്യന്നൂർ രാഗലയം ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഭക്തിഗാനമേള അരങ്ങേറും. സമാപന ദിവസമായ 16ന് പുലർച്ചെ 12.00 ന് തായമ്പക, രാവിലെ നാലിന് അരയാൽത്തറയ്ക്ക് നൃത്തം, അഞ്ചിന് അകത്തെഴുന്നള്ളിക്കുന്നതോടെ ഉത്സവത്തിന് സമാപനമാവും.

____________________________________________________

Advt: കണക്കിൽ കുട്ടികളെ മിടുക്കരാക്കാം!!!  അബാക്കസ് പരിശീലനത്തിനായി ഇപ്പൊൾ ഓൺലൈൻ / ഓഫ് ലൈൻ ബാച്ചുകൾ. ( vengara, cheruthazham, & pilathara, mathamangalam, alakode) . Contact:  8281016662  Visit our website : https://www.kitesmathmagic.org/