സിബിസിഐ പ്രഥമ ദേശീയ പുരസ്‌കാരം 2026: കെ. എസ്. ജയമോഹന്‍ അർഹനായി.

കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (CBCI) നൽകുന്ന നാഷണൽ അവാർഡ് 2026-ന് പിലാത്തറ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയായ കെ. എസ്. ജയമോഹൻ അർഹനായി. സാമൂഹിക–മാനുഷിക സേവന രംഗത്ത് അദ്ദേഹം നൽകിയ മികച്ച സംഭാവനകളെ മാനിച്ചാണ് ഈ അംഗീകാരം.

ബെംഗളൂരുവിൽ നടന്ന 37-ാമത് CBCI ജനറൽ ബോഡി യോഗത്തിൽ വച്ചാണ് അവാർഡ് പ്രഖ്യാപനം നടന്നത്. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാംഗ്മ ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 18 പേർ വിവിധ മേഖലകളിൽ നൽകിയ സേവനങ്ങൾക്ക് അവാർഡുകൾക്ക് അർഹരായി.

ഹൈദരാബാദ് മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് കർദിനാൾ പൂല ആന്റണിയും ഡൽഹി മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് അനിൽ ജെ. ടി. കൗട്ടോയും ചേർന്നാണ് കെ എസ് ജയമോഹന് മോമെന്റോയും പ്രശസ്തിപത്രവും കൈമാറിയത്. ചടങ്ങിൽ കർണാടക ഊർജ്ജ മന്ത്രി കെ. ജെ. ജോർജ് മുഖ്യാതിഥിയായി പങ്കെടുത്തു.

ഹോപ്പ് മുഖേന ഇതുവരെ രണ്ട് ലക്ഷത്തിലധികം നിർധന രോഗികൾക്കും ശാരീരിക–മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും സഹായം നൽകി. 39,000-ത്തിലധികം സൗജന്യ നേത്ര ശസ്ത്രക്രിയകൾ, കാൻസർ, ഹൃദയം, വൃക്ക, കരൾ, ബോൺമാരോ ട്രാൻസ്‌പ്ലാന്റ് ഉൾപ്പെടെയുള്ള ചികിത്സാ സഹായങ്ങൾ, 34,000-ത്തിലധികം വീൽചെയറുകൾ, ആയിരക്കണക്കിന് കൃത്രിമ കൈകാൽ, മറ്റ് സഹായ ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്തു. ‘ഒപ്പം’ സാമൂഹിക വിവാഹ പദ്ധതിയിലൂടെ 45 നിർധന വിവാഹങ്ങൾക്ക് പിന്തുണ നൽകി. 7,500-ത്തിലധികം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായവും 500-ലേറെ പേർക്ക് പ്രൊഫഷണൽ പഠന സ്‌പോൺസർഷിപ്പും നൽകി.

പരിസ്ഥിതി സംരക്ഷണത്തിന് ‘ഹരിതസാന്ത്വനം’ പദ്ധതിയിലൂടെ മൂന്നു ലക്ഷത്തിലധികം ഫലവൃക്ഷ തൈകൾ സൗജന്യമായി വിതരണം ചെയ്തു. യുവജന–സ്ത്രീ ശാക്തീകരണത്തിനായി ‘യുവ ഹോപ്പ്’ പദ്ധതി ആരംഭിച്ച് 280-ലധികം യുവാക്കൾക്ക് തൊഴിൽ കണ്ടെത്താൻ സഹായം നൽകി. പിലാത്തറയിൽ പ്രവർത്തിക്കുന്ന റീഹാബിലിറ്റേഷൻ സെന്റർ, വയോജന കേന്ദ്രങ്ങൾ, പല്ലിയേറ്റീവ് കെയർ സേവനങ്ങൾ, സൗജന്യ ആംബുലൻസ്, സ്കിൽ ഡെവലപ്‌മെന്റ് സെന്റർ എന്നിവയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.

സംസ്ഥാനത്തെ മികച്ച ഭിന്നശേഷി ജീവനക്കാരനുള്ള പുരസ്കാരം ഉൾപ്പെടെ നിരവധി ദേശീയ–അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയ കെ. എസ്. ജയമോഹന്റെ പ്രവർത്തനങ്ങൾ കേരളത്തിലെ സാമൂഹിക സേവന രംഗത്തിന് മാതൃകയായി മാറിയിട്ടുണ്ട്. പിലാത്തറ ആസ്ഥാനമായി തുടരുന്ന അദ്ദേഹത്തിന്റെ സേവന പ്രവർത്തനങ്ങൾ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസവും പുതുജീവനും നൽകുകയാണ്.ലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (CBCI) നൽകുന്ന നാഷണൽ അവാർഡ് 2026-ന് പിലാത്തറ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയായ കെ. എസ്. ജയമോഹൻ അർഹനായി. സാമൂഹിക–മാനുഷിക സേവന രംഗത്ത് അദ്ദേഹം നൽകിയ മികച്ച സംഭാവനകളെ മാനിച്ചാണ് ഈ അംഗീകാരം.

ബെംഗളൂരുവിൽ നടന്ന 37-ാമത് CBCI ജനറൽ ബോഡി യോഗത്തിൽ വച്ചാണ് അവാർഡ് പ്രഖ്യാപനം നടന്നത്. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാംഗ്മ ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 18 പേർ വിവിധ മേഖലകളിൽ നൽകിയ സേവനങ്ങൾക്ക് അവാർഡുകൾക്ക് അർഹരായി.

ഹൈദരാബാദ് മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് കർദിനാൾ പൂല ആന്റണിയും ഡൽഹി മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് അനിൽ ജെ. ടി. കൗട്ടോയും ചേർന്നാണ് കെ എസ് ജയമോഹന് മോമെന്റോയും പ്രശസ്തിപത്രവും കൈമാറിയത്. ചടങ്ങിൽ കർണാടക ഊർജ്ജ മന്ത്രി കെ. ജെ. ജോർജ് മുഖ്യാതിഥിയായി പങ്കെടുത്തു.

ഹോപ്പ് മുഖേന ഇതുവരെ രണ്ട് ലക്ഷത്തിലധികം നിർധന രോഗികൾക്കും ശാരീരിക–മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും സഹായം നൽകി. 39,000-ത്തിലധികം സൗജന്യ നേത്ര ശസ്ത്രക്രിയകൾ, കാൻസർ, ഹൃദയം, വൃക്ക, കരൾ, ബോൺമാരോ ട്രാൻസ്‌പ്ലാന്റ് ഉൾപ്പെടെയുള്ള ചികിത്സാ സഹായങ്ങൾ, 34,000-ത്തിലധികം വീൽചെയറുകൾ, ആയിരക്കണക്കിന് കൃത്രിമ കൈകാൽ, മറ്റ് സഹായ ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്തു. ‘ഒപ്പം’ സാമൂഹിക വിവാഹ പദ്ധതിയിലൂടെ 45 നിർധന വിവാഹങ്ങൾക്ക് പിന്തുണ നൽകി. 7,500-ത്തിലധികം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായവും 500-ലേറെ പേർക്ക് പ്രൊഫഷണൽ പഠന സ്‌പോൺസർഷിപ്പും നൽകി.

പരിസ്ഥിതി സംരക്ഷണത്തിന് ‘ഹരിതസാന്ത്വനം’ പദ്ധതിയിലൂടെ മൂന്നു ലക്ഷത്തിലധികം ഫലവൃക്ഷ തൈകൾ സൗജന്യമായി വിതരണം ചെയ്തു. യുവജന–സ്ത്രീ ശാക്തീകരണത്തിനായി ‘യുവ ഹോപ്പ്’ പദ്ധതി ആരംഭിച്ച് 280-ലധികം യുവാക്കൾക്ക് തൊഴിൽ കണ്ടെത്താൻ സഹായം നൽകി. പിലാത്തറയിൽ പ്രവർത്തിക്കുന്ന റീഹാബിലിറ്റേഷൻ സെന്റർ, വയോജന കേന്ദ്രങ്ങൾ, പല്ലിയേറ്റീവ് കെയർ സേവനങ്ങൾ, സൗജന്യ ആംബുലൻസ്, സ്കിൽ ഡെവലപ്‌മെന്റ് സെന്റർ എന്നിവയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.

സംസ്ഥാനത്തെ മികച്ച ഭിന്നശേഷി ജീവനക്കാരനുള്ള പുരസ്കാരം ഉൾപ്പെടെ നിരവധി ദേശീയ–അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയ കെ. എസ്. ജയമോഹന്റെ പ്രവർത്തനങ്ങൾ കേരളത്തിലെ സാമൂഹിക സേവന രംഗത്തിന് മാതൃകയായി മാറിയിട്ടുണ്ട്. പിലാത്തറ ആസ്ഥാനമായി തുടരുന്ന അദ്ദേഹത്തിന്റെ സേവന പ്രവർത്തനങ്ങൾ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസവും പുതുജീവനും നൽകുകയാണ്.