ചെറുതാഴം രാഘവപുരം ക്ഷേത്രോത്സവത്തിന് കൊടിയേറി
ഹനുമാരംഭത്തിലെ കൊടിയേറ്റ ഉത്സവം ഭക്തിസാന്ദ്രമായി ആരംഭിച്ചു. തന്ത്രി കരുമാരത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട് കൊടിയേറ്റി. ഉദ്ഘാടന ചടങ്ങിൽ ആധ്യാത്മിക സദസ്സ് വാരണക്കോട് ഗോവിന്ദൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു
പിലാത്തറ ചെറുതാഴം രാഘവപുരം ക്ഷേത്രത്തിലെ കൊടിയേറ്റ ഉത്സവം തുടങ്ങി. തന്ത്രി കരുമാരത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂ തിരിപ്പാട് കൊടിയേറ്റി. ആധ്യാത്മിക സദസ്സ് പാരമ്പര്യ ട്രസ്റ്റി വാരണക്കോട് ഗോവിന്ദൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സേവാ സമിതി അംഗം എസ് എ രാജഗോപാലൻ അധ്യക്ഷത വഹിച്ചു.
എക്സിക്യൂട്ടീവ് ഓഫീസർ സി.പി. ബീന, പദ്‌മനാഭൻ പുതിയടത്ത്, കെ.വി. പ്രണവ്, കെ.വി. ഗോകുലാനന്ദൻ എന്നിവർ സംസാ രിച്ചു. തുടർന്ന് മോഹിനിയാട്ടം, തിരുവാതിരകളി, സെമി ക്ലാസിക്കൽ ഡാൻസ് എന്നിവയുണ്ടായി. ബുധനാഴ്ച രാവിലെ 10.30-ന് അക്ഷരശ്ലോകസദസ്സ്, രാത്രി 8.30-ന് സാംസ്ക്‌കാരിക സമ്മേളനം എം. വിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. തുടർന്ന് ക്ലാ സിക്കൽ ഭക്തിഗാനമേള. ഉത്സവ ദിവസങ്ങളിൽ വൈകീട്ട് അഞ്ചിന് കാഴ്ചശീവേലിയും തുടർന്ന് തിടമ്പ് നൃത്തവും ഉണ്ടാവും. 10-ന് രാവിലെ ക്ഷേത്രച്ചിറയിൽ ആറാ ട്ട്, 10.30-ന് സംഗീതാർച്ചന, ഉച്ചക്ക് 12.30-ന് ആറാട്ടുസദ്യ .
Fit & Fab ഫിറ്റ്നസ് സെൻറർ, പിലാത്തറ
✨ ഉദ്ഘാടന അഡ്മിഷൻ ഓഫർ തുടരുന്നു ✨
കൂടുതൽ വിവരങ്ങൾക്കും അഡ്മിഷൻ സംബന്ധിച്ചും ബന്ധപ്പെടുക.
📞 9846700394, 9847277535
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


