• Saturday, 31 July 2026
  • 03:21:58 AM
News

പച്ചത്തുരുത്തുകൾക്കുള്ള അംഗീകാരത്തിൻ്റെ മികവിൽ ചെറുതാഴം

കാർബൺ ന്യൂട്രൽ പഞ്ചായത്ത് എന്ന ലക്ഷ്യത്തിന് കരുത്തുപകരുന്നതാണ് ഈ പുരസ്ക്കാരമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരൻ പറഞ്ഞു.

നവകേരളം കർമപദ്ധതിയിൽ ഹരിതകേരള മിഷൻ ഏർപ്പെടുത്തിയ മികച്ച പച്ചത്തു രുത്തുകൾക്കുള്ള അംഗീകാരത്തിന്റെ മികവിൽ ചെറുതാഴം ഗ്രാമപഞ്ചായത്ത്.

കണ്ടൽ ഇനത്തിൽ സംസ്ഥാനത്തും ജില്ലയിലും ഒന്നാംസ്ഥാനം ചെറുതാഴം വയലപ്ര പാർക്കിലെ കണ്ടൽ തുരുത്തിന് ലഭിച്ചു. മുളകളുടെ ഇനത്തിൽ ചെറുതാഴം മുളന്തുരുത്ത് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും രണ്ടാംസ്ഥാനം നേടി.

പുറച്ചേരി ഗവ. യുപി സ്കൂളിൽ നിർമിച്ച വിദ്യാവനം പച്ചത്തുരുത്ത് ജില്ലാതലത്തിൽ മികച്ച പച്ചത്തുരുത്തായി തിരഞ്ഞെടുക്കപ്പെട്ടു.

തൊഴിലുറപ്പ് പദ്ധതിയും ഹരിത കേരള മിഷനും വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ കണ്ടൽ പ്രോജക്ടും ചേർന്നാണ് പരപ്പിൽ കണ്ടൽ തുരുത്ത് നിർമിച്ചത്.

ആറേക്കറിൽ ഒൻപത് ഇനങ്ങളിലായി 10,000 കണ്ടലാണ് വെച്ചുപിടിപ്പിച്ചത്. ഗ്രാമപ്പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയും ഹരിതകേരള മിഷനും കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (തൃശ്ശൂർ) ചേർന്ന് ആവിഷ്ക്കരിച്ച പദ്ധതിയാണ് ചെറുതാഴം മുളന്തുരുത്ത്. കോട്ടക്കുന്നിൽ വണ്ണാത്തിപ്പുഴയോരത്ത് ഒരേക്കറിൽ ഏഴ് വ്യത്യസ്ത ഇനങ്ങളിലായി 1800 മുളകളാണ് നട്ടത്. പുറച്ചേരി ഗവ. യുപി സ്കൂ ളിൽ നിർമിച്ച വിദ്യാവനം പച്ചതു. രുത്തിൽ 25 സെന്റ്റിൽ 39 ഇനങ്ങ ളിലായി 100 വൃക്ഷത്തൈകളുണ്ട്. 






2025-09-16

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Follow Us

Advertisement

Recent Post