65-ാമത് മാടായി ഉപജില്ലാ സ്കൂൾ കലോത്സവം: സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ ലോഞ്ച് ചെയ്തു.
മാടായി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായുളള സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളുടെ ലോഞ്ചിംങ്ങ് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ബബിത കുമാരി നിർവഹിക്കുന്നു.
ചെറുതാഴം: ചെറുതാഴം ഗവ ഹയർ സെക്കന്ററി സ്കൂളിൽ നവംബർ 9മുതൽ 13 വരെ നടക്കുന്ന 65-ാമത് മാടായി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായുളള സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ ലോഞ്ച് ചെയ്തു. ചെറുതാഴം സ്കൂളിൽ വച്ച് നടന്ന ചടങ്ങ് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ബബിത കുമാരി ഉദ്ഘാടനം ചെയ്തു. ജോർജ് ജിജൊ അധ്യക്ഷനായി. പി വി ശ്യാംനാഥ് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ എൻ രാജേഷ്, എച്ച്എം എം സുനിൽകുമാർ, സി പി ഷിജു, വി വി രവി, എ മാധവൻ, എം വി സൗമ്യ, ശ്രീകാന്ത് പാണപ്പുഴ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മാധ്യമ പ്രവർത്തകർ ഒത്തുചേർന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.







