• Tuesday, 15 September 2026
  • 04:34:24 PM
Latest

നാടിന്റെ ഉത്സവത്തിന് ഒരുങ്ങി ചെറുതാഴം!

65-ാമത് മാടായി ഉപജില്ലാ സ്കൂൾ കലോത്സവം: സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം നടന്നു. ചെറുതാഴം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ 3 മുതൽ 7 വരെ അരങ്ങേറുന്ന 65-ാമത് മാടായി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം ചെയ്തു. ഇനി അഞ്ചുനാൾ ചെറുതാഴം കലയുടെ നിറച്ചാർത്തണിയും കുരുന്നുകളുടെ കഴിവുകളും സ്വപ്നങ്ങളും വേദിയിലെത്തുന്ന നാടിന്റെ സ്വന്തം ഉത്സവമായി കലോത്സവം മാറും.

ചെറുതാഴം: ചെറുതാഴം ഗവ ഹയർ സെക്കന്ററി സ്കൂളിൽ നവംബർ 3 മുതൽ 7 വരെ നടക്കുന്ന 65-ാമത് മാടായി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഷബ്ന നിർവഹിച്ചു. ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സനൂപ് മോഹൻ അധ്യക്ഷനായി. പ്രിൻസിപ്പാൾ എൻ രാജേഷ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പി വി ജയശ്രീ, എം വി ഷിമ, സംഘാടക സമിതി വർക്കിംഗ് ചെയർമാൻ സി പി ഷിജു എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ എം സുനിൽ കുമാർ നന്ദി പറഞ്ഞു






പിലാത്തറ ഡോട്ട് കോം
2026-09-08

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.