Tuesday, 15 September 2026
03:48:07 PM
65-ാമത് മാടായി ഉപജില്ലാ സ്കൂൾ കലോത്സവം: സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം നടന്നു. ചെറുതാഴം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ 3 മുതൽ 7 വരെ അരങ്ങേറുന്ന 65-ാമത് മാടായി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം ചെയ്തു. ഇനി അഞ്ചുനാൾ ചെറുതാഴം കലയുടെ നിറച്ചാർത്തണിയും കുരുന്നുകളുടെ കഴിവുകളും സ്വപ്നങ്ങളും വേദിയിലെത്തുന്ന നാടിന്റെ സ്വന്തം ഉത്സവമായി കലോത്സവം മാറും.