മാട്ടൂലിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു
ഇന്ന് രാവിലെ 8.15 മണിയോടെ എട്ടിക്കുളം മൊട്ടക്കുന്ന് പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപത്താണ് അപകടം. പിലാത്തറ കോപ്പറേറ്റീവ് കോളേജ് വിദ്യാർത്ഥികളാണ്.
പയ്യന്നൂർ: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. മാട്ടൂൽ ആറു തെങ്ങ് ബോട്ട് ജെട്ടിക്ക് സമീപത്തെ സാറന്റെ വിട ഫൈസലിന്റെ മകൻ ഫയാസ് (18)ആണ് മരണപ്പെട്ടത്.
കൂടെയുണ്ടായിരുന്ന സുഹൃത്ത് മാട്ടൂൽ ആർ.സി ചർച്ച് കോളനിക്ക് സമീപത്തെ അബ്ദുൽ സലാമിന്റെ മകൻ മുഹമ്മദ് റാഫിയെ (18) ഗുരുതര പരിക്കുകളോടെകണ്ണൂർ മിംസ് ആശുപത്രിയിൽപ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 8.15 മണിയോടെ എട്ടിക്കുളം മൊട്ടക്കുന്ന് പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപത്താണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഫയാസിനെ ആശുപത്രിയിലേക്കു
കൊണ്ടുപോകുംവഴി മരണപ്പെട്ടു. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.








