
സി.പി.എം കണ്ണൂര്‍ ഏരിയാ മുന്‍ സെക്രട്ടറിയും ജില്ലാ കമ്മറ്റിയംഗവുമായിരുന്ന വയക്കാടി ബാലകൃഷ്ണന്‍(87) നിര്യാതനായി.
അസുഖ ബാധിതനായതിനെ തുടര്‍ന്ന് കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ചൊവ്വാഴ്ച ഉച്ചയോടെയാണ് അന്ത്യം.സംസ്‌കാരം ബുധനാഴ്ച രാവിലെ 11.30ന് പയ്യാമ്പലത്ത് നടക്കും.
ഭാര്യ: ജയലക്ഷ്മി.
മക്കള്‍: ബൈജു വയക്കാടി, ബിജു വയക്കാടി, ലിജു വയക്കാടി.മരുമക്കള്‍: ഗായത്രി, ദീപ, അജീന.
ദീര്‍ഘകാലം സി.പി എം കണ്ണൂര്‍ ഏരിയാ സെക്രട്ടറിയായിരുന്നു. സി.പി. എമ്മിനെയും വര്‍ഗ്ഗ ബഹുജനസംഘടനകളെയും സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.പാര്‍ട്ടി പരിപാടികളുടെ മുഖ്യ സംഘാടകനായിരുന്നു.
സി.പി.എം ഏരിയാ വളൻണ്ടിയര്‍ ക്യാപ്റ്റനുമായിരുന്നു.ജനങ്ങള്‍ക്കൊപ്പം നിന്ന് പാര്‍ട്ടിയെ നയിച്ച നേതാവായിരുന്നു വയക്കാടി.
കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് പ്രസ്സിന്റെ പ്രസിഡന്റായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജിന് സമീപമാണ് താമസം.
സിപിഎം പള്ളിക്കുന്ന് ലോക്കൽ സെക്രട്ടറിയായും കണ്ണൂർ ഏരിയാ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചു. കണ്ണൂർ ഏരിയ മയ്യിൽ, കണ്ണൂർ ഏരിയകളായി വിഭജിച്ചതിന് ശേഷമാണ് കണ്ണൂർ ഏരിയാ സെക്രട്ടറിയായും പ്രവർത്തിച്ചത്.
മികച്ച സഹകാരി കൂടിയായിരുന്നു വയക്കാടി ബാലകൃഷ്ണൻ എ കെ ജി സഹകരണ ആശുപത്രി ഡയറക്ടറാണ്. കണ്ണൂർ ക്ഷീരസംഘം പ്രസിഡൻ്റായും അദ്ദേഹം പ്രവർത്തിച്ചു. വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ്സിലെ തൊഴിലാളി യൂണിയൻ ഭാരവാഹിയായിരുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.