എസ്.എഫ്.ഐ മാടായി ഏരിയാ സമ്മേളനം പിലാത്തറയിൽ നടന്നു

പുതിയ വിദ്യാർത്ഥി നേതൃത്വത്തിന് അഭിനന്ദനങ്ങൾ നേരുന്നു.

പിലാത്തറ: എസ്.എഫ്.ഐ മാടായി ഏരിയാ സമ്മേളനം സുധീഷ് നഗർ പിലാത്തറയിലെ പാട്യം മന്ദിരത്തിൽ നടന്നു. എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജി സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.വി. ശ്യാംനാഥ് അധ്യക്ഷത വഹിച്ചു.

സമ്മേളനത്തിൽ ടി.പി. ആദർശ് പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി പി.വി. ശ്യാംനാഥിനെ സെക്രട്ടറിയായും, അൽന വിനോദ്, സനു സന്തോഷ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും, എം. അനുരാഗിനെ പ്രസിഡന്റായും, പി.പി. അഷിൻ, ഗൗതം മനോഹർ എന്നിവരെ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു.