സ്വാശ്രയ കോളേജ് സംരക്ഷണ ധർണ്ണ പിലാത്തറയിൽ തുടക്കം കുറിക്കുന്നു.

ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം സമരം ശക്തമാക്കുമെന്നും നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും KSMA പ്രസിഡന്റ് എം.പി.എ റഹീം അറിയിച്ചു. പത്രസമ്മേളനത്തിൽ സംഘടനാ പ്രതിനിധികളായ എം.പി.എ റഹീം, നാരായണൻ യു, സൽമാനുൽ ഫാരിസി എന്നിവർ പങ്കെടുത്തു.

കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ സ്വാശ്രയ കോളേജുകൾ നേരിടുന്ന അവഗണനയ്ക്കും അനീതിക്കുമെതിരെ KSMAയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു. കണ്ണൂർ കാസർകോട് വയനാട് ജില്ലകളിലെ വിവിധ സ്വാശ്രയ കോളേജുകൾ പങ്കെടുക്കും.  ജാഥ ജനുവരി 20ന്  ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സെൻറ് ജോസഫ് കോളേജിൽ ആരംഭിക്കും. 24ന് എംഎസ്എസ് കോളേജ് വയനാട്ടിൽ യാത്ര സമാപിക്കും. 

അഫിലിയേഷൻ ഉടൻ നൽകുക, സ്ഥിരം വൈസ് ചാൻസിലറെ നിയമിക്കുക, വിദ്യാർത്ഥികളിൽ നിന്നും ഈടാക്കുന്ന അനാവശ്യ ഫൈനുകൾ ഒഴിവാക്കുക, അധ്യാപകർക്ക് വേതനവും ആനുകൂല്യങ്ങളും അനുവദിക്കുക, സ്റ്റാഫ് പ്രൊഫൈൽ അംഗീകരിക്കുക, പരീക്ഷാസംവിധാനം കുറ്റമറ്റതാക്കുക, FYUGP സംവിധാനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിലൂടെ ഉന്നയിക്കുന്നത്.