വിട പറഞ്ഞത് ഐടി സർവീസിംഗ് മേഖലയിലെ നിസ്വാർത്ഥ സേവകൻ

AKITDA മുൻ സംസ്ഥാന പ്രസിഡന്റ് സുരേഷ് ബാബു എം വി (കമ്പ്യൂട്ടർ സിറ്റി പയ്യന്നൂർ, ) നിര്യാതനായി.

കമ്പ്യൂട്ടർ സെയിൽ, സർവീസ് മേഖലയിൽ സംഘടനാ പ്രവർത്തനത്തിൽ ദീർഘകാലം നേതൃത്വ നിരയിൽ പ്രവർത്തിച്ച വ്യക്തിത്വമാണ്. മലബാറിലെ കമ്പ്യൂട്ടർ സർവീസ് മേഖല കൂടുതൽ ജനകീയമാക്കുകയും കമ്പ്യൂട്ടർ സെയിൽസ് മേഖലയിലെ എല്ലാവരെയും ഒരുമിപ്പിച്ചുകൊണ്ട് ടെക്നോളജി അധിഷ്ഠിത ട്രെയിനിങ്, മീറ്റിംഗ്  തുടങ്ങി ഓൾ കേരള ഐടി ഡീലേഴ്സ് അസോസിയേഷൻ കണ്ണൂരിൽ വ്യാപിപ്പിക്കുന്നതിനും മുൻനിരയിൽ പ്രവർത്തിച്ചു. കണ്ണൂർ ജില്ലാ പ്രസിഡണ്ട് സംസ്ഥാന പ്രസിഡണ്ട് എന്നീ പദവികൾ വഹിച്ചു. 

ദീർഘകാലമായി അസുഖത്തിന്റെ ബുദ്ധിമുട്ടിൽ ആണെങ്കിലും എന്നും ശുഭാപ്തി വിശ്വാസത്തോടുകൂടി പയ്യന്നൂരിൽ കമ്പ്യൂട്ടർ മേഖലയിൽ പ്രവർത്തിച്ചുവരുകയായിരുന്നു. മംഗലാപുരം ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കുകയാണ് മരണപ്പെട്ടത്. 

ഭാര്യ പഴയങ്ങാടി സ്വദേശിനി പ്രിയ. ചൊവ്വാഴ്ച (20th ജനുവരി ) രാവിലെ 9 മണിമുതൽ പയ്യന്നൂർ കണ്ടങ്കാളിയിലെവീട്ടിൽ പൊതുദർശനം. സംസ്കാരം രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ.