പിലാത്തറ ദേർമാൽ തറവാട് പുതിയ ഭഗവതി ക്ഷേത്രം കളിയാട്ടം ഇന്നുമുതൽ

പിലാത്തറ ബസ്സ്റ്റാൻഡിൽ നിന്ന് 500 മീറ്റർ ചുറ്റളവിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

പിലാത്തറ ദേർമാൽ തറവാട് പുതിയ ഭഗവതി ക്ഷേത്രം കളിയാട്ടം ഇന്നു തുടങ്ങും. 19ന് സമാപിക്കും. ഇന്ന് 7ന് കുന്നുമ്പ്രം ദേശീയ കലാസമിതി അവതരിപ്പിക്കുന്ന പാലന്തായി കണ്ണൻ വിൽക്കലാമേള.

ഞായറാഴ്ച  6ന് കണ്ടനാർ കേളൻ തെയ്യത്തിന്റെ വെള്ളാട്ടം. 7ന് തൊണ്ടച്ചൻ തെയ്യത്തിന്റെ വെള്ളാട്ടം. തുടർന്ന് തെയ്യക്കോലങ്ങളുടെ തോറ്റം. 19ന് കുടിവീരൻ, കുറത്തി, കണ്ടനാർ കേളൻ, തൊണ്ടച്ചൻ, വിഷ്ണുമൂർത്തി, കുണ്ടോർചാമുണ്ഡി, പുതിയ ഭഗവതി, ഗുളികൻ എന്നീ തെയ്യക്കോലങ്ങൾ അരങ്ങിലെത്തും.

കൂടുതൽ അറിയാൻ വെബ്സൈറ്റ് സന്ദർശിക്കുക 
https://dermaltharavadu.com/contact-us/