സുജിത്ത് – പ്രതിസന്ധികളിൽ തെളിഞ്ഞ ജനനായകൻ, കല്യാശ്ശേരിയുടെ നാളത്തെ പ്രതീക്ഷ

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് കണ്ടു. പലപ്പോഴായി എഴുതണമെന്ന് വിചാരിച്ച കാര്യം മറ്റൊരാൾ എഴുതി കണ്ടപ്പോൾ ഏറെ സന്തോഷം. എല്ലാ പാർട്ടിയിലും നിയമസഭ തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾ വരട്ടെ. പുതിയ പ്രതീക്ഷകൾ തളിർക്കട്ടെ.

രാഷ്ട്രീയം അധികാരത്തിനുള്ള വഴിയല്ല, സേവനത്തിനുള്ള വേദിയാണെന്ന് സ്വന്തം ജീവിതത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും തെളിയിച്ച വ്യക്തിയാണ് സുജിത്ത്. രണ്ടുതവണ പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, ജനങ്ങളുടെ വിശ്വാസം പ്രവർത്തനമാക്കി മാറ്റിയ ജനപ്രതിനിധിയാണ്.

ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള കടന്നപ്പള്ളി പഞ്ചായത്തിലെ പ്രദേശങ്ങളിൽ പോലും ജനപിന്തുണ സ്വന്തമാക്കാൻ കഴിഞ്ഞതാണ് സുജിത്തിന്റെ രാഷ്ട്രീയ യാത്രയിലെ ഏറ്റവും വലിയ പ്രത്യേകത. 400 വോട്ടുകൾ ഭൂരിപക്ഷം ഉണ്ടായിരുന്ന വാർഡിൽ വെറും 37 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ നേടിയ വിജയം, പ്രവർത്തന മികവുകൊണ്ട് ചരിത്രം സൃഷ്ടിച്ച അഞ്ചു വർഷങ്ങൾക്ക് ശേഷം വാർഡിൽ  സ്ത്രീസംവരണം വന്നു എങ്കിലും അടുത്ത വാർഡിൽ പോയി മത്സരിച്ച് തുടർ വിജയങ്ങളും നേടിയ അദ്ദേഹത്തിന്റെ അടിത്തറ എത്രത്തോളം ശക്തമാണെന്നതിന്റെ തെളിവാണ്. 

ഈ വർഷം 560 വോട്ടുകൾ ഭൂരിപക്ഷം ഉണ്ടായിരുന്ന വാർഡിൽ 40 വോട്ടുകൾക്കാണ് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. എന്നാൽ ഈ തോൽവി പോലും പ്രവർത്തകർ തോൽവിയായി കാണുന്നില്ല. കാരണം, ഇത്തരം ശക്തമായ രാഷ്ട്രീയ പശ്ചാത്തലമുള്ള പ്രദേശങ്ങളിൽ പോലും നേരിയ വ്യത്യാസത്തിൽ മാത്രമാണ് പിന്നിലായത്, ഇതിലൂടെ സുജിത്തിന്റെ ജനപിന്തുണയുടെ വ്യാപ്തി കൂടുതൽ വ്യക്തമാവുകയാണ്.

ഈ നേരിയ ഭൂരിപക്ഷത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റ തോൽവി ഒരു വാർഡിൽ ഒതുങ്ങാതെ നേതൃത്വസ്ഥാനത്തിലേക്ക് വരാനുള്ള ശുഭ സൂചനയായി കരുതാം.!!!  കടന്നപ്പള്ളിയിലും കല്യാശ്ശേരിയിലുമുള്ള പല യുഡിഎഫ്  പ്രവർത്തകരും ഒരു മനസ്സോടെ പറയുന്നത് ഇതാണ്കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകൾ സുജിത്തിനെ നിയമസഭയിലേക്ക് മത്സരിക്കാൻ പൂർണ്ണ യോഗ്യനായ നേതാവായി ഉയർത്തിയിട്ടുണ്ട്

സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന ശൈലി, രാഷ്ട്രീയ–മത ഭേദമില്ലാതെ എല്ലാവരെയും ഒരുപോലെ കാണുന്ന സമീപനം, കർഷകനായും ക്ഷീരകർഷകനായും ഗ്രാമീണ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ അറിയുന്ന അനുഭവസമ്പത്ത് – ഇതെല്ലാം അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിർത്തുന്നു. ക്ഷീര വ്യവസായ മേഖലയിൽ ജോലി ചെയ്യുന്നതിനൊപ്പം, മുഴുവൻ സമയ കർഷകനായും മുഴുവൻ സമയ പൊതുപ്രവർത്തകനായും സമൂഹത്തിനായി പ്രവർത്തിക്കുന്ന ഒരാളാണ് സുജിത്ത്.

പ്രവർത്തനമേഖലയിലെ മറ്റൊരു ശ്രദ്ധേയമായ നേട്ടം നാട്ടുകാരെ അത്ഭുതപ്പെടുത്തിയ സംഭവമാണ്. ഒരു വാർഡ് മെമ്പർ എന്ന നിലയിൽ, മറ്റൊരു പ്രദേശത്തെ എംപി ഫണ്ട് പോലും നാട്ടിലേക്ക് എത്തിച്ച് റോഡ് നിർമ്മിക്കാൻ കഴിഞ്ഞത് അപൂർവ നേട്ടമായിരുന്നു. ജബീ മേത്തർ എംപിയുടെ ഫണ്ട് ഉപയോഗിച്ചാണ് ഈ റോഡ് യാഥാർത്ഥ്യമായത്. “അസാധ്യം” എന്ന് പലരും കരുതിയ കാര്യം സാധ്യമാക്കി കാണിച്ച ഈ ശ്രമം, സുജിത്തിന്റെ നേതൃത്വ ശേഷിയും ബന്ധങ്ങൾ സൃഷ്ടിച്ച് വികസനം നേടുന്ന കഴിവും വ്യക്തമാക്കുന്നു.

അതുകൊണ്ടുതന്നെയാണ്, കല്യാശ്ശേരി മണ്ഡലത്തിലെ വലിയൊരു വിഭാഗം ജനങ്ങളും പ്രവർത്തകരും യുഡിഎഫ് സ്ഥാനാർത്ഥിയായി സുജിത്തിനെ നിയമസഭയിലേക്ക് അയക്കണം എന്ന ആവശ്യവുമായി മുന്നോട്ട് വരുന്നത്.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പിലാത്തറ ഡോട്ട് കോം വഴി സുജിത്തിനെ പരിചയപ്പെടുത്തണമെന്ന് കരുതിയതാണ്. സംസാരിച്ചതും ആയിരുന്നു. പിന്നീട് പല കാരണങ്ങൾ കൊണ്ട് ആ ചർച്ച നടന്നില്ല. എങ്കിലും പ്രേക്ഷകർക്ക് സുജിത്തിനെ ഒരിക്കൽ കൂടി നിയമസഭ പോരാളിയായി പരിചയപ്പെടുത്താൻ സാധിക്കും എന്ന ശുഭപ്രതീക്ഷയോടെ കല്യാശ്ശേരിയുടെ നാളത്തെ പ്രതീക്ഷ ആകാൻ സുജിത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. 

ജനങ്ങളുടെ വികാരങ്ങളും യാഥാർത്ഥ്യങ്ങളും മനസ്സിലാക്കി, നേതൃത്വം പക്വവും ഉത്തരവാദിത്തപരവുമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന  പ്രതീക്ഷയോടെ 

ഷനിൽ ചെറുതാഴം. 

പ്രാദേശികമായി ഉയർന്ന സോഷ്യൽ മീഡിയ പോസ്റ്ററുകൾ.