ചെറുതാഴം ഗ്രാമപഞ്ചായത്ത് പിലാത്തറ കുടുംബാരോഗ്യ കേന്ദ്രം ദേശീയ അംഗീകാരത്തിൻ്റെ നിറവിൽ

2025 സപ്തംബർ മാസം നടന്ന ദേശീയ ഗുണനിലവാര പരിശോധനയിൽ 90.8 ശതമാനം സ്ക്കോർ നേടി പിലാത്തറ കുടുംബാരോഗ്യകേന്ദ്രം ദേശീയ അംഗീകാരം വീണ്ടും കരസ്ഥമാക്കി 2017ലും സ്ഥാപനത്തിന് അംഗീകാരം ലഭിച്ചിരുന്നു.

ലാബോറട്ടറി സേവനങ്ങൾ, ദേശീയ ആരോഗ്യ പദ്ധതി നടപ്പാക്കൾ, ആശുപത്രി പൊതുഭരണം, രോഗീപരിചരണം, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ, രോഗപ്രതിരോധ പ്രവത്തനങ്ങൾ പാലിയേറ്റിവ് കെയർ പ്രവത്തനങ്ങൾ എന്നീ വിഭാഗങ്ങളിലുള്ള പരിശോധനയുടെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്

ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ അർപ്പണ മനോഭാവത്തോടെയുള്ള പ്രവർത്തനങ്ങളാണ് ഈ അംഗീകാരം നേടിയെടുക്കുന്നതിന് പ്രധാന പങ്കുവഹിച്ചതെന്ന് ഗ്രാമപഞായത്ത് പ്രസിഡന്റ് എം. ശ്രീധരൻ, മെഡിക്കൽ ഓഫീസ്സർ ഡോ: കെ.മനേഷ് എന്നിവർ അറിയിച്ചു.