വിട പറഞ്ഞത് രക്തദാന സന്നദ്ധ പ്രവർത്തകൻ

അജീഷ് ഏട്ടന്റെ സ്നേഹം അറിയാത്ത സന്നദ്ധ പ്രവർത്തകർ കുറവാണ്. ഈ വേർപാടിൽ പിലാത്തറ ഡോട്ട് കോം അനുശോചനം രേഖപ്പെടുത്തുന്നു.

തടിക്കടവ് കരിങ്കയത്തെ അജീഷ് സി.കെ വയലിൽ (46) നിര്യാതനായി പിതാവ് പരേതനായ കരുണാകരൻ ചിറ്റാരിയിൽ, അമ്മ ദേവി വയലിൽ, ഭാര്യ ഉമാദേവി (റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ഒറ്റത്തെ സ്കൂൾ,) സഹോദരങ്ങൾ അജിത എറണാകുളം, അനിത പരിയാരം, സജിത്ത്

സംസ്കാരം നാളെ വെള്ളിയാഴ്ച 10 മണി കരിങ്കയം പൊതു ശ്മശാനത്തിൽ. ബ്ലഡ്‌ ഡോണേർസ് കേരള മുൻ ജില്ലാ പ്രസിഡണ്ട്‌ സ്റ്റേറ്റ് കമ്മറ്റി മെമ്പർ കൂടിയാണ്. 

.................................

ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച അദ്ദേഹം യാത്രയായി. ആരോടും പരിഭവം ഇല്ലാത്ത നല്ലൊരു മനുഷ്യൻ. രക്തദാന കോഡിനേറ്റർ എന്ന് പറഞ്ഞാൽ ഇതാണ് എന്ന് അദ്ദേഹം നമ്മെ ബോധ്യപ്പെടുത്തി.  മൂന്നോളം ബ്ലോക്കുകൾ ഉണ്ടായി എന്നാണ് അറിയാൻ സാധിച്ചത്. എല്ലാം വൈകിപ്പോയി എന്ന നിരാശ നമ്മളിൽ ബാക്കിയായി.

വിട